ഹൂതി ആക്രമണം; സൗദിക്ക് സൈനിക പിന്തുണയുമായി പാകിസ്താനും തുർക്കിയും, സംയുക്ത യോഗം വിളിക്കുന്നു

Published : Sep 25, 2026, 02:59 PM IST
Saudi Arabia, Turkey, Pakistan flags

Synopsis

സൗദി അറേബ്യക്ക് നേരെ ഹൂതികൾ ആക്രമണം ശക്തമാക്കിയതോടെ സൈനിക പിന്തുണയുമായി പാകിസ്താനും തുർക്കിയും രംഗത്തെത്തി. മക്ക പ്രതിരോധ കരാറിന്റെ ഭാഗമായി മൂന്ന് രാജ്യങ്ങളും സംയുക്ത നീക്കത്തിന് ഒരുങ്ങുകയാണ്. അതേസമയം, ആക്രമണങ്ങളിൽ പങ്കില്ലെന്ന് ഇറാൻ വ്യക്തമാക്കിയെങ്കിലും പശ്ചിമേഷ്യ വീണ്ടും കടുത്ത യുദ്ധഭീതിയിലാണ്.

റിയാദ്: സൗദി അറേബ്യയിലെ നഗരങ്ങളെയും തന്ത്രപ്രധാന എണ്ണകേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ഹൂതികൾ ആക്രമണം ശക്തമാക്കിയ പശ്ചാത്തലത്തിൽ സൈനിക പിന്തുണയുമായി പാകിസ്താനും തുർക്കിയും. മക്ക സംയുക്ത പ്രതിരോധ കരാറിന്റെ ഭാഗമായി മൂന്ന് രാജ്യങ്ങളുടെയും സൈന്യാധിപന്മാർ അടിയന്തര യോഗം ചേരുമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

മക്ക, ജിദ്ദ, യാൻബു എന്നീ നഗരങ്ങൾ ലക്ഷ്യമിട്ട് ഹൂതികൾ നിരവധി മിസൈലുകളും ഡ്രോണുകളും തൊടുത്തുവിട്ടതിനെ തുടർന്ന് സൗദി അറേബ്യയിൽ അടിയന്തര ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. മക്ക പ്രതിരോധ കരാറിലെ വ്യവസ്ഥകൾ പ്രകാരം അംഗരാജ്യങ്ങളിൽ ഏതെങ്കിലും ഒരു രാജ്യത്തിന് നേരെ ഉണ്ടാകുന്ന സൈനിക ആക്രമണം മൂന്ന് രാജ്യങ്ങൾക്കും നേരെയുള്ള ആക്രമണമായി കണക്കാക്കി സംയുക്തമായി പ്രതിരോധിക്കും.

യെമനിലെ ഹൂതികൾ നടത്തുന്ന ആക്രമണങ്ങളിൽ ഇറാന് പങ്കില്ലെന്ന് പ്രസിഡന്‍റ് മസൂദ് പെസഷ്കിയാൻ യു എസ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ‘ഹൂതികൾ ചെയ്യുന്നത് അവരുടെ സ്വന്തം ഉത്തരവാദിത്തമാണ്’ എന്ന് അദ്ദേഹം പറഞ്ഞു. ഹോർമുസ് കടലിടുക്ക് തുറന്നുനൽകണമെങ്കിൽ ലെബനൻ ഉൾപ്പെടെയുള്ള എല്ലാ മേഖലകളിലും യുഎസ് യുദ്ധം അവസാനിപ്പിക്കണം, ഉപരോധം പിൻവലിക്കണം, മരവിപ്പിച്ച ധനശേഖരം വിട്ടുനൽകണം എന്നീ ഉപാധികൾ ഇറാൻ മുന്നോട്ടുവെച്ചു. ഇറാനിയൻ കമ്പനികളുമായി ഇടപാട് നടത്തുന്ന മൂന്നാം രാജ്യങ്ങളിലെ സ്ഥാപനങ്ങൾക്കെതിരെ യു.എസ് 'സെക്കൻഡറി ഉപരോധം' പ്രഖ്യാപിച്ചതിനെ തുടർന്ന് യുഎഇയും ഒമാനും ഇറാനിയൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി. മേഖലയിൽ യുഎസ്-ഇറാൻ സൈനിക നീക്കങ്ങൾ താൽക്കാലികമായി കുറഞ്ഞിട്ടുണ്ടെങ്കിലും ഹൂതികളുടെയും ഹിസ്ബുല്ലയുടെയും ആക്രമണങ്ങൾ മധ്യപൂർവേഷ്യയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇസ്രയേലിനെതിരായി പ്രചാരണം നടത്തുന്നുവെന്ന നെതന്യാഹുവിന്‍റെ വാദം; പൂർണമായി നിഷേധിച്ച് ഖത്തർ
വിവാഹ സൽക്കാരത്തിന് പിന്നാലെയുള്ള യാത്രയിൽ ഭർത്താവിനെ നഷ്ടമായി, ഹെലികോപ്റ്റർ കമ്പനിക്കെതിരെയും റിസോർട്ട് ഉടമകൾക്കെതിരെയും കേസ് ഫയൽ ചെയ്ത് വധു