ഉടമയ്ക്കൊപ്പം മലകയറിയ നായ കഞ്ചാവ് കഴിച്ച് അവശനിലയിലായി, ബോധംപോയി; സുരക്ഷിതമായി താഴെ എത്തിച്ച് രക്ഷാപ്രവർത്തകർ

Published : Jul 14, 2026, 12:45 PM IST
dog cannabis scotland

Synopsis

കഞ്ചാവ് ഭക്ഷിച്ചതിന് പിന്നാലെ അവശനിലയിലായ നായയെ സന്നദ്ധപ്രവർത്തകർ രക്ഷിച്ചു. ​ഡോ​ഗ് ട്രെയിനറായ ക്രിസ്റ്റിന ബ്ലുമെയ്ക്കൊപ്പം സ്കോട്ട്ലാൻഡിലെ ഏറ്റവും വലിയ കൊടുമുടിയായ ബെൻ നെവിസ് കയറിയ 'ടോക്കിയോ' എന്ന നായയ്ക്കാണ് സന്നദ്ധപ്രവർത്തകർ രക്ഷകരായത്.

ലണ്ടൻ: കഞ്ചാവ് ഭക്ഷിച്ചതിന് പിന്നാലെ അവശനിലയിലായ നായയെ സന്നദ്ധപ്രവർത്തകർ രക്ഷിച്ചു. ​ഡോ​ഗ് ട്രെയിനറായ ക്രിസ്റ്റിന ബ്ലുമെയ്ക്കൊപ്പം സ്കോട്ട്ലാൻഡിലെ ഏറ്റവും വലിയ കൊടുമുടിയായ ബെൻ നെവിസ് കയറിയ 'ടോക്കിയോ' എന്ന നായയ്ക്കാണ് സന്നദ്ധപ്രവർത്തകർ രക്ഷകരായത്. അവശനിലയിലായി കുഴഞ്ഞുവീണ നായയെ 'ലോക്കാബെർ മൗണ്ടെയ്ൻ റെസ്ക്യൂ' ടീമിന്റെ നേതൃത്വത്തിൽ സുരക്ഷിതമായി താഴെ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച നായ സുഖംപ്രാപിച്ചതായും ബന്ധപ്പെട്ടവർ അറിയിച്ചു.

ലാബ്രഡോർ ഇനത്തിൽപ്പെട്ട ടോക്കിയോയെയും കൂട്ടിയാണ് ക്രിസ്റ്റിന മലകയറിയത്. എന്നാൽ, യാത്രയ്ക്കിടെ നായ വഴിയരികിൽ കണ്ട കഞ്ചാവ് കഴിച്ചെന്നാണ് നിഗമനം. ഇതിനുപിന്നാലെയാണ് നായയുടെ കാലുകൾ കുഴഞ്ഞ് നടക്കാൻ കഴിയാതായത്. പിന്നാലെ ബോധം നഷ്ടപ്പെടുന്ന സ്ഥിതിയുമായി. നായയെ താഴെയെത്തിച്ച് അടിയന്തര ചികിത്സ നൽകേണ്ട സാഹചര്യമായി. 25 കിലോയോളം ഭാരമുള്ള നായയെയും എടുത്ത് മലയിറങ്ങുന്നത് ക്രിസ്റ്റിനയ്ക്ക് അസാധ്യമായിരുന്നു. ഇതോടെ പ്രിയപ്പെട്ട ടോക്കിയോയെ തനിക്ക് നഷ്ടപ്പെടുമോ എന്നുപോലും ക്രിസ്റ്റിന ഭയന്നു. എന്നാൽ, വിവരമറിഞ്ഞെത്തിയ ലോക്കാബെർ മൗണ്ടെയ്ൻ റെസ്ക്യൂ ടീം സ്ട്രെച്ചറിൽ കിടത്തി നായയെ സുരക്ഷിതമായി താഴെ എത്തിക്കുകയായിരുന്നു.

അമിതമായ അളവിൽ ലഹരി ഉള്ളിൽച്ചെന്നതാണ് നായ അവശയാകാൻ കാരണമായതെന്ന് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. രക്തപരിശോധനയിലടക്കം കഞ്ചാവിന്റെയും സാന്നിധ്യം കണ്ടെത്തി. ഇത്തരം കാര്യങ്ങളിൽ നായകളുടെ ഉടമകൾ ജാ​ഗ്രത പാലിക്കണമെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'മുജ്തബ 90 ശതമാനം ഇല്ലാതായി, ഇറാന് ഇപ്പോൾ നാവികസേനയില്ല, വ്യോമസേന തകർന്നടിഞ്ഞു'; അവകാശവാദവുമായി ട്രംപ്
പ്രവാസികളടക്കം ഏറെ ജാഗ്രത പാലിക്കേണ്ട സംഭവം, കാർ റെന്റൽ സർവ്വീസുകളുടെ മറവിൽ രേഖകൾ കൈക്കലാക്കി, കുവൈത്തിൽ വൻ തട്ടിപ്പ്