
കാലിഫോർണിയ: ലഹരിയുപയോഗിച്ച് സെമിട്രെക്ക് ദേശീയ പാതയിൽ മറ്റ് വാഹനങ്ങളിലേക്ക് ഇടിച്ച് കയറ്റി അനധികൃത കുടിയേറ്റക്കാരനായ ഇന്ത്യൻ വംശജൻ. കാലിഫോർണിയയെ നടുക്കിയ റോഡ് അപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം. തെക്കൻ കാലിഫോർണിയയിലെ ദേശീയ പാതയിലാണ് അമിത വേഗത്തിലെത്തിയ സെമി ട്രെക്ക് നിരവധി വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ചത്. കാലിഫോർണിയയിലെ ഒന്റാരിയോയിൽ എട്ട് വാഹനങ്ങളാണ് 21 വയസുകാരൻ ഓടിച്ച സെമിട്രെക്ക് ഇടിച്ച് തെറിപ്പിച്ചത്. ജഷൻപ്രീത് സിംഗ് എന്ന ഇന്ത്യൻ വംശജനാണ് ലഹരി ഉപയോഗിച്ച് സെമിട്രെക്ക് ഓടിച്ച് അപകടമുണ്ടാക്കിയത്.
കാലിഫോർണിയയിലെ യൂബാ നഗരത്തിലാണ് 21കാരൻ താമസിച്ചിരുന്നത്. 2022ൽ ഇന്ത്യയിൽ നിന്ന് അനധികൃതമായി അമേരിക്കയിലെത്തിയതാണ് യുവാവ് എന്നാണ് ഹോം ലാൻഡ് സെക്യൂരിറ്റി അധികൃതർ വ്യാഴാഴ്ച വിശദമാക്കിയത്. അനധികൃത കുടിയേറ്റക്കാരനാണ് കൊമേഴ്സ്യൽ ഡ്രൈവർ ലൈസൻസ് അടക്കമുള്ള എങ്ങനെ ലഭിച്ചുവെന്നത് വലിയ രീതിയിൽ ഗതാഗത വകുപ്പിനേയും സംശയത്തിന്റെ നിഴലിൽ ആക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം ഫ്ലോറിഡയിൽ അനധികൃത കുടിയേറ്റക്കാരൻ ഓടിച്ച വാഹനം ഇടിച്ചുണ്ടായ അപകടത്തിന് പിന്നാലെ പൗരന്മാർക്ക് അല്ലാത്തവർക്ക് കൊമേഴ്സ്യൽ ലൈസൻസ് നൽകുന്നതിൽ ഗതാഗത വകുപ്പ് വിലക്കിയിരുന്നു. ചൊവ്വാഴ്ച ഉച്ച കഴിഞ്ഞാണ് 21കാരൻ ഓടിച്ച സെമി ട്രെക്ക് നിയന്ത്രണം വിട്ട് മറ്റ് വാഹനങ്ങളിലേക്ക് ഇടിച്ച് കയറിയത്. അപകടത്തിന്റെ ദൃശ്യങ്ങൾ 21കാരൻ ഓടിച്ച സെമിട്രെക്കിന്റെ ഡാം ക്യാമറയിൽ നിന്ന് ലഭിച്ചിരുന്നു. ഓഗസ്റ്റ് മാസത്തിൽ ഫ്ലോറിഡയിൽ ഇത്തരത്തിലുണ്ടായ അപകടത്തിൽ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്.
ചുവന്ന നിറത്തിലുള്ള സെമിട്രെക്ക് ദേശീയ പാതയിൽ മുന്നിലുള്ള എട്ടിലേറെ വാഹനങ്ങളിലേക്ക് ഇടിച്ച് കയറുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. എസ്യുവിൽ ഇടിച്ചതിന് പിന്നാലെ വലിയ രീതിയിൽ തീയും മേഖലയിലുണ്ടായി. 21കാരൻ ഉപയോഗിച്ചിരുന്ന സെമിട്രെക്ക് പൂർണമായി കത്തിക്കരിഞ്ഞു പോയിരുന്നു. നാല് പേർക്കാണ് അപകടത്തിൽ പരിക്കേറ്റിട്ടുള്ളത്. പൊലീസ് പിടിയിലുള്ള 21കാരനെ ഐസിഇ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam