ഇറാന് അടിയെങ്കിൽ ചൈനയ്ക്ക് കിട്ടുന്നത് മാരക പ്രഹരം, ട്രംപിന്‍റെ നീക്കങ്ങൾ ചെറിയ ആഘാതമല്ല; സാമ്പത്തിക ഭദ്രത പോലും തകർന്നേക്കാം

Published : Mar 02, 2026, 12:17 PM IST
Donald Trump and Xi Jinping

Synopsis

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ സൈനിക നീക്കങ്ങൾ ചൈനയുടെ പ്രധാന എണ്ണ വിതരണക്കാരായ ഇറാനെയും വെനിസ്വേലയെയും ബാധിച്ചത് ബീജിംഗിന് തിരിച്ചടിയായി. ഹോർമുസ് കടലിടുക്കിലെ പുതിയ പ്രതിസന്ധികൾ കൂടി ചേരുമ്പോൾ ചൈനയുടെ സാമ്പത്തിക ഭദ്രത അപകടത്തിലാകുകയാണ്.

വാഷിംഗ്ടൺ: രണ്ട് മാസത്തിനുള്ളിൽ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നടത്തിയ രണ്ട് നിർണ്ണായക സൈനിക നീക്കങ്ങൾ ചൈനയുടെ സാമ്പത്തിക ഭദ്രതയെ ഉലയ്ക്കുന്നതായി റിപ്പോർട്ടുകൾ. ജനുവരിയിൽ വെനിസ്വേലൻ പ്രസിഡന്‍റ് നിക്കോളാസ് മഡുറോയെ പിടികൂടിയതിനും പിന്നാലെ ഇറാൻ പരമോന്നത നേതാവ് അലി ഖമേനിയുടെ വധത്തിനും സാക്ഷ്യം വഹിച്ച ലോകം, ഇപ്പോൾ ചൈനയുടെ ഇന്ധന വിതരണ ശൃംഖല തകരുമോ എന്ന ആശങ്കയിലാണ്. ബീജിംഗിന്‍റെ ഏറ്റവും അടുത്ത തന്ത്രപ്രധാന പങ്കാളികളായ ഈ രണ്ട് രാജ്യങ്ങളുടെയും പതനം ചൈനയുടെ എണ്ണ ഇറക്കുമതിയെ നേരിട്ട് ബാധിച്ചിരിക്കുകയാണ്.

കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം വെനിസ്വേലയുടെ കയറ്റുമതിയുടെ പകുതിയിലധികവും ഇറാന്‍റെ പക്കൽ നിന്നുള്ള ക്രൂഡ് ഓയിലിന്‍റെ സിംഹഭാഗവും ചൈനയിലേക്കാണ് എത്തിയിരുന്നത്. ബീജിംഗിന്‍റെ ആകെ എണ്ണ ഇറക്കുമതിയുടെ 15 ശതമാനവും ഈ രണ്ട് രാജ്യങ്ങളിൽ നിന്നായിരുന്നു. ചൈനയുടെ സാമ്പത്തിക വളർച്ച നിലനിർത്താൻ ക്രൂഡ് ഓയിൽ അത്യന്താപേക്ഷിതമാണെന്നിരിക്കെ, ഇറാനിലെ യുദ്ധസാഹചര്യം ഇന്ധനവില കുതിച്ചുയരാനും അത് ചൈനയുടെ ആഭ്യന്തര ഉത്പാദനത്തെ ബാധിക്കാനും കാരണമാകുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇറാന്‍റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റത്തെ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി ശക്തമായി അപലപിച്ചെങ്കിലും, തങ്ങളുടെ സമ്പദ്‌വ്യവസ്ഥയിലുണ്ടാകാൻ പോകുന്ന തിരിച്ചടിയെക്കുറിച്ച് ചൈന ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഹോർമുസ് പ്രതിസന്ധി

അതേസമയം, ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട കപ്പൽ പാതയായ ഹോർമുസ് കടലിടുക്കിലുണ്ടായ പുതിയ വെല്ലുവിളികൾ ചൈനയെയും മറ്റ് ഏഷ്യൻ രാജ്യങ്ങളെയും കൂടുതൽ ആശങ്കയിലാക്കുന്നു. സൗദി അറേബ്യ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള എണ്ണ വിതരണത്തെയും ഈ പാതയിലെ തടസങ്ങൾ ബാധിക്കും. അനുമതിയില്ലാതെ കടക്കാൻ ശ്രമിച്ച ഒരു എണ്ണക്കപ്പൽ ഹോർമുസിൽ ആക്രമിക്കപ്പെട്ടതായും അത് മുങ്ങിക്കൊണ്ടിരിക്കുകയാണെന്നുമുള്ള വാർത്തകൾ സ്ഥിതിഗതികൾ സങ്കീർണ്ണമാക്കി. ഇറാൻ ഈ കടലിടുക്ക് അടയ്ക്കുകയോ ഗതാഗതം തടസപ്പെടുത്തുകയോ ചെയ്താൽ അത് ലോകമെമ്പാടും വൻതോതിലുള്ള ഊർജ്ജ പ്രതിസന്ധിക്ക് കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇറാന്റെ ആക്രമണം; കുവൈറ്റിൽ ഒരു മരണം, പരിക്കേറ്റ 32 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തുടരെ ആക്രമണം; കുവൈത്തിൽ പെട്രോളിയം കമ്പനിയുടെ റിഫൈനറിയിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണ് അപകടം, രണ്ടു പേർക്ക് പരിക്ക്