
കോഴിക്കോട്: കോഴിക്കോട് നല്ലളത്ത് 110 കെ വി ലൈൻ ടവർ ചെരിഞ്ഞു. ടവർ നിലംപൊത്താതെ ഇരുന്നതിനാൽ വൻ അപകടം ഒഴിവായി. വെള്ളക്കെട്ടിൽ സ്ഥാപിച്ച ടവർ ചെരിഞ്ഞത് ഇന്നലെ രാത്രിയിലെ കാറ്റിലും മഴയിലുമാണ്. കോഴിക്കോട് കൊടിയത്തൂർ ചെറുവാടിയിൽ ഇന്നലെ രാത്രിയുണ്ടായ കാറ്റിലും മഴയിലും കനത്ത നാശനഷ്ടമുണ്ടായി. മരങ്ങൾ കടപുഴകിവീണു. വീടുകൾക്കും കേടുപാടുകളുണ്ടായി. നൂറുകണക്കിന് വാഴകളും നിലംപൊത്തി.
ഇന്നലെ വൈകീട്ടോടെ ആരംഭിച്ച ശക്തമായ കാറ്റിലും മഴയിലും കോഴിക്കോട് മലയോര മേഖലകളില്‍ വ്യാപക നാശനഷ്ടം. വൈദ്യുതി പോസ്റ്റുകള്‍ക്ക് മുകളില്‍ മരം വീണതിനെ തുടര്‍ന്ന് നിരവധി പ്രദേശങ്ങളില്‍ വൈദ്യുതി ബന്ധം തകരാറിലായി. വ്യാപക കൃഷിനാശവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മുക്കം, തിരുവമ്പാടി, കൂടരഞ്ഞി, കൊടിയത്തൂര്‍, ചെറുവാടി എന്നിവിടങ്ങളിലാണ് പ്രധാനമായും നഷ്ടങ്ങളുണ്ടായത്.
കാരശ്ശേരി പഞ്ചായത്തിലെ എട്ടാം വാര്‍ഡിലുള്ള ആക്കോട്ട് ചാലില്‍ സുബിന്‍ എന്ന യുവകര്‍ഷകന്റെ 300ഓളം വാഴകള്‍ ശക്തമായ കാറ്റില്‍ നിലംപൊത്തി. കുലകള്‍ വിളവെടുപ്പിന് പാകമായ നിലയിലുള്ള വാഴകളാണ് നശിച്ചത്. ആറാം വാര്‍ഡില്‍ തോട്ടക്കാട് സ്വദേശിയായ പുതിയോട്ടില്‍ ഭാസ്‌കരന്‍റെ വീടിന്‍റെ സംരക്ഷണ ഭിത്തി തകര്‍ന്നു. ശക്തമായ മഴയില്‍ വീടിന്റെ മുറ്റം ഉള്‍പ്പെടെ താഴേക്ക് പതിക്കുകയായിരുന്നു. വീട് അപകട ഭീഷണിയിലായതിനെ തുടര്‍ന്ന് നാട്ടുകാര്‍ കുടുംബത്തെ മറ്റൊരിടത്തേക്ക് മാറ്റിപ്പാര്‍പ്പിച്ചു. പ്രദേശത്ത് ഇപ്പോഴും മഴ തുടരുകയാണ്.
അതിനിടെ കണ്ണൂരിൽ ബൈക്കിൽ സഞ്ചരിക്കവേ, തെങ്ങ് പൊട്ടിവീണ് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. കണ്ണൂർ പിണറായി പാറപ്രം റോഡിൽ ഇന്നലെ വൈകീട്ടാണ് സംഭവമുണ്ടായത്. പാറപ്രം എടക്കടവിലെ ഷിജിത്തിന് നട്ടെല്ലിന് പരിക്കേറ്റു. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. ലോറിയും പിറകിലായി വരുന്ന രണ്ട് ബൈക്കുകളും. ലോറി കടന്ന് പോയ ശേഷം, വളവ് തിരിഞ്ഞ് മുന്നോട്ട് വരുന്നതിനിടെയാണ് തെങ്ങ് വീണത്.
കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. 9 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam