ഭാരതപ്പുഴയ്ക്ക് കുറുകെ 110 വർഷം മുമ്പ് നിർമ്മിച്ച പഴയ കൊച്ചിൻ പാലം ഓർമ്മയിലേക്ക്; പൊളിച്ചു നീക്കാൻ തീരുമാനം

Published : May 17, 2025, 06:08 PM IST
ഭാരതപ്പുഴയ്ക്ക് കുറുകെ 110 വർഷം മുമ്പ് നിർമ്മിച്ച പഴയ കൊച്ചിൻ പാലം ഓർമ്മയിലേക്ക്; പൊളിച്ചു നീക്കാൻ തീരുമാനം

Synopsis

ഭാരതപ്പുഴയ്ക്ക് കുറുകെ തകർന്നുകിടക്കുന്ന പഴയ കൊച്ചിൻ പാലം പൊളിച്ചുനീക്കാൻ ഉത്തരവ്

പാലക്കാട്: ഷൊർണൂരിൽ ഭാരതപ്പുഴയ്ക്ക് കുറുകെ തകർന്നുകിടക്കുന്ന പഴയ കൊച്ചിൻ പാലം പൊളിച്ചു നീക്കാൻ തീരുമാനമായി. കെ രാധാകൃഷ്ണൻ എംപിയുടെയും , യു ആർ പ്രദീപ് എംഎൽഎയുടെയും ഇടപെടലിനെ തുടർന്നാണ് നടപടി. ഭാരതപ്പുഴയ്ക്ക് കുറുകെ 110 വർഷം മുമ്പ് നിർമ്മിച്ചതാണ് ഈ പാലം. ഏറെ കാലമായി തകർന്നു കിടക്കുന്ന പാലത്തിലൂടെ ഗതാഗതം സാധ്യമായിരുന്നില്ല. പുഴയിൽ വീണു കിടക്കുന്ന പാലത്തിന്റെ അവശിഷ്ടങ്ങൾ പാരിസ്ഥിതിക പ്രശ്നങ്ങൾ പ്രതിസന്ധിയായിരുന്നു. രണ്ടുമാസം മുമ്പ് പരിസ്ഥിതി ആഘാത പഠനം നടത്തിയിരുന്നു. ഈ പഠന റിപ്പോർട്ടിൻ്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നിബന്ധനകൾക്ക് വിധേയമായാണ് പാലം പൊളിച്ചു നീക്കാൻ സർക്കാർ ഉത്തരവിട്ടത്. 

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം