
പാലക്കാട്: ചന്ദ്രനഗറിൽ നിന്ന് 13കാരനെ കാണാതായി. ലയൺസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി ഹർജിത് പത്മനാഭനെയാണ് ഇന്നലെ രാവിലെ മുതൽ കാണാതായത്. കുട്ടി പോകാനിടയുള്ള സ്ഥലങ്ങളിലെല്ലാം കസബ പൊലീസ് പരിശോധന നടത്തിയിട്ടുണ്ട്. റെയിൽവേ സ്റ്റേഷൻ ഉൾപ്പെടെ ഭാഗങ്ങളിലെ സിസിടിവി കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം നടക്കുന്നത്. റെയിൽവേ സ്റ്റേഷനിൽ ഉൾപ്പെടെയുള്ള സിസിടിവികൾ പരിശോധിച്ച് അന്വേഷണം നടക്കുകയാണ്.