കോഴിക്കോട് ലോ‍ഡ്ജിൽ നിന്ന് പൊലീസ് സ്റ്റേഷനിലെത്തി 17കാരി; സെക്സ് റാക്കറ്റെന്ന് മൊഴി; അഭയം തേടിയത് അസം സ്വദേശി

Published : May 05, 2025, 07:45 AM IST
കോഴിക്കോട് ലോ‍ഡ്ജിൽ നിന്ന് പൊലീസ് സ്റ്റേഷനിലെത്തി 17കാരി; സെക്സ് റാക്കറ്റെന്ന് മൊഴി; അഭയം തേടിയത് അസം സ്വദേശി

Synopsis

പെൺകുട്ടി കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനില്‍ അഭയം തേടുകയായിരുന്നു. ഈ സമയത്താണ് പെൺകുട്ടിയുടെ വെളിപ്പെടുത്തൽ ഉണ്ടായത്.   

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ ലോ‍ഡ്ജ് കേന്ദ്രീകരിച്ച് സെക്സ് റാക്കറ്റെന്ന് മൊഴി. അസം സ്വദേശിയായ പതിനേഴുകാരിയാണ് പൊലീസിൽ മൊഴി നൽകിയത്. പെൺകുട്ടി കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനില്‍ അഭയം തേടുകയായിരുന്നു. ഈ സമയത്താണ് പെൺകുട്ടിയുടെ വെളിപ്പെടുത്തൽ ഉണ്ടായത്. 

പ്രണയം നടിച്ച് ഒരു യുവാവാണ് എത്തിച്ചതെന്നാണ് പെൺകുട്ടിയുടെ മൊഴി. സമൂഹമാധ്യമത്തിലൂടെയാണ് പെണ്‍കുട്ടിയെ യുവാവ് പരിചയപ്പെട്ടത്. തുടര്‍ന്ന് കോഴിക്കോട്ടെ ലോഡ്ജില്‍ എത്തിക്കുകയായിരുന്നു. ജുവനൈല്‍ ബോര്‍ഡിന് മുന്നില്‍ ഹാജരാക്കിയ പെണ്‍കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. നിലവില്‍ ആരും കസ്റ്റഡിയിലായിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. 

ഇത്രയും പണം കൊണ്ടുവന്നത് ആർക്കുവേണ്ടി? കാറിലെ രഹസ്യഅറയിൽ 5 കോടി 4 ലക്ഷം; പരസ്പരവിരുദ്ധ മറുപടി നൽകി യാത്രക്കാർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം


 

PREV
Read more Articles on
click me!

Recommended Stories

ദിലീപിനെയുൾപ്പെടെ വെറുതെ വിട്ടത് നാല് പ്രതികളെ, ​ക്രിമിനൽ ​ഗൂഢാലോചന തെളിയിക്കാൻ പ്രൊസിക്യൂഷന് കഴിഞ്ഞില്ല
നടിയെ ആക്രമിച്ച കേസ്; ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ പ്രോസിക്യൂഷൻ ഹൈക്കോടതിയിലേക്ക്, അതിജീവിതക്കൊപ്പമെന്ന് ബി സന്ധ്യ