2019-2025, സിപിഎം നിർമ്മിച്ച് നൽകിയത് 1947 വീടുകൾ; ഏറ്റവും കൂടുതല്‍ വീടുകൾ നൽകിയത് കോഴിക്കോടും കണ്ണൂരും

Published : Jul 17, 2025, 05:59 PM IST
CPIM flag

Synopsis

സിപിഎമ്മിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് വീടില്ലാത്തവർക്ക് വീട് നിർമ്മിച്ച് നൽകുന്ന പദ്ധതി പുരോഗമിക്കുന്നു. 2019ലെ തൃശൂർ സമ്മേളനത്തിൽ പ്രഖ്യാപിച്ച പദ്ധതി പ്രകാരം 1947 വീടുകൾ ഇതിനോടകം പൂർത്തീകരിച്ചു. 

തിരുവനന്തപുരം: സംസ്ഥാനത്ത് വീടില്ലാത്തവർക്ക് വീട് നിർമിച്ച് കൊടുക്കുന്നതിന്‍റെ ഭാഗമായി സിപിഎമ്മിന്‍റെ നേതൃത്വത്തിൽ ഒരു ലോക്കലിൽ ഒരു വീടെങ്കിലും എന്ന തരത്തിൽ പ്രവർത്തനം മുന്നോട്ട് പോവുകയാണെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റര്‍. 2019ലെ തൃശൂർ സമ്മേളനത്തിൽ കോടിയേരി ബാലകൃഷ്ണൻ പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായി 1947 വീടുകൾ നിലവിൽ പൂർത്തീകരിച്ച് നൽകി. കാസർകോട് 87, കണ്ണൂർ 265, വയനാട് 54, കോഴിക്കോട് 305, മലപ്പുറം 169, പാലക്കാട് 132, തൃശൂർ 165, എറണാകുളം 184, ഇടുക്കി 48, കോട്ടയം 157, പത്തനംതിട്ട 52, ആലപ്പുഴ 127, കൊല്ലം 82, തിരുവനന്തപുരം 120 എന്നിങ്ങനെയാണ് വീട് പൂർത്തീകരിച്ച് നൽകിയ കണക്ക്.

അതേസമയം, യെമനിൽ ജയിലിൽ കഴിയുന്ന നിമിഷപ്രിയുടെ വധശിക്ഷ മാറ്റിവെച്ചത് ആശ്വാസകരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ലോക കേരളസഭാംഗങ്ങളാണ് നിമിഷയുടെ മോചനത്തിനായി ആക്ഷൻ കമ്മിറ്റി രൂപീകരിച്ചത്. കാന്തപുരത്തിന്റെ ഇടപെടലും നിർണായകമായി. മോചനത്തിനായുള്ള ശ്രമങ്ങൾ തുടരാമെന്ന് കാന്തപുരം അറിയിച്ചെന്നും എംവി ഗോവിന്ദൻ പറഞ്ഞു. സിപിഎം ഓഫീസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എംവി ​ഗോവിന്ദൻ.

മതഭേദമില്ലാതെ കാന്തപുരത്തിന്റെ പ്രവർത്തനത്തെ എല്ലാവരും പിന്തുണക്കണം. എന്നാൽ ചില വർഗീയ സ്വഭാവമുള്ള കുൽസിത ശ്രമങ്ങൾ അബൂബക്കർ മുസ്ലിയാർക്കെതിരെ ഉണ്ടാവുന്നുവെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. കേരള സർവകലാശാലയിലെ രജിസ്ട്രാർ വിസി പ്രശ്നങ്ങളിലും എംവി ​ഗോവിന്ദൻ പ്രതികരിച്ചു. കേരളത്തിലെ സർവകലാശാലയിൽ ഇടപെടാനാണ് ആർഎസ്എസ് നീക്കം. സർവ്വകലാശാലകളെ സ്തംഭിപ്പിക്കാൻ ഗവർണർമാരെ ഉപയോഗിച്ച് ശ്രമിക്കുകയാണ്. സർവകലാശാലകളിലെ കാവിവൽക്കരണത്തിനൊക്കെ കനത്ത തിരിച്ചടിയാണ് ഹൈക്കോടതി ഉത്തരവ്. എസ്എഫ്ഐ സമരം ആവേശം നൽകുന്നതാണ്. സർവകലാശാല പ്രവർത്തനത്തെ തടയുന്ന എല്ലാത്തിനെയും ശക്തിയുക്തം എതിർക്കുമെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഓട്ടോ ഡ്രൈവറെ പൊലീസ് മർദിച്ചെന്ന് പരാതി; ഭാര്യയുടെ പരാതിയിൽ അന്വേഷണത്തിനെത്തിയപ്പോൾ മർദനം, കമ്മീഷണർക്ക് പരാതി നൽകും
'ബീഹാറിലെ ജംഗിൾരാജ് പിഴുതെറിഞ്ഞത് പോലെ ബംഗാളിലെ മഹാജംഗിൾരാജ് അവസാനിപ്പിക്കണം'; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് മോദി