ഡ്രില്ലർ തട്ടി യുവതിയുടെ നാക്കിൽ ഗുരുതര പരുക്ക്; ഡെന്റൽ ക്ലിനിക്കിൽ ചികിത്സക്കിടെ അപകടം; പൊലീസ് കേസെടുത്തു

Published : Mar 29, 2025, 05:15 PM IST
ഡ്രില്ലർ തട്ടി യുവതിയുടെ നാക്കിൽ ഗുരുതര പരുക്ക്; ഡെന്റൽ ക്ലിനിക്കിൽ ചികിത്സക്കിടെ അപകടം; പൊലീസ് കേസെടുത്തു

Synopsis

ചികിത്സക്കിടെ യുവതിക്ക് നാക്കിൻ്റെ അടിഭാഗത്ത് ഡ്രില്ലർ തട്ടി മുറിവേറ്റ സംഭവത്തിൽ ഡെൻ്റൽ ക്ലിനിക്കിനെതിരെ പൊലീസ് കേസ്

പാലക്കാട്: ചികിത്സയ്ക്കിടെ യുവതിയുടെ നാക്കിൽ ഗുരുതരമായി പരുക്കേറ്റ സംഭവത്തിൽ ഡെൻ്റൽ ക്ലിനിക്കിനെതിരെ പൊലീസ് കേസെടുത്തു. ആലത്തൂർ ഡെന്റൽ കെയർ ക്ലിനിക്കിനെതിരെയാണ് ആലത്തൂർ പോലീസ് കേസെടുത്തത്. മാർച്ച് 24നാണ് സംഭവം. പല്ലിൽ കമ്പിയിട്ടതിൻ്റെ ഭാഗമായി ഗം എടുക്കാൻ ആശുപത്രിയിൽ എത്തിയ 21കാരിയായ യുവതിക്കാണ് അപകടത്തിൽ പരുക്കേറ്റത്. ഡ്രില്ലർ നാക്കിൽ തട്ടി നാവിൻ്റെ അടിഭാഗത്ത് മുറിവേൽക്കുകയായിരുന്നു. പരുക്ക് സാരമുള്ളതാണ്. പിന്നാലെ യുവതി പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വഖഫ് ബോർഡ് പുന:സംഘടന: അമുസ്ലീങ്ങളെ അംഗങ്ങളാക്കാത്തതിനെതിരായ ഹർജിയിൽ സർക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി
കാപ്പാ കേസിൽ അറസ്റ്റിലായ ബിജെപി കൗൺസിലർ സു​ഗതനെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി; അയോ​ഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎമ്മും കോൺ​ഗ്രസും