
പത്തനംതിട്ട: പത്തനംതിട്ടയില്‍ യുവതിയുടെ വയറ്റിൽ നിന്ന് എടുത്തത് 222 കല്ലുകൾ. പത്തനംതിട്ട സ്വദേശിയായ നാല്പതുകാരി വീട്ടമ്മയുടെ പിത്താശയത്തിൽ നിന്നാണ് ഇത്രയും കല്ലുകൾ നീക്കം ചെയ്തത്. ഇത്രയും കല്ലുകൾ പിത്താശയത്തിൽ കാണുന്നത് അപൂർവ്വമാണ്. അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ ലാപ്രോസ്കോപ്പി ശസ്ത്രക്രിയയിലൂടെ ആയിരുന്നു കല്ലെടുത്തത്. ഒരു വർഷത്തോളമായി കടുത്ത വയറുവേദന അനുഭവിച്ചിരുന്നു. അടൂരിലെ പരിശോധനയിലാണ് പിത്താശയത്തിലെ കല്ല് കണ്ടത്. ഡോ മാത്യൂസ് ജോണിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ നടത്തിയത്.
അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ പത്തനംതിട്ട സ്വദേശിയായ വീട്ടമ്മയുടെ പിത്താശയത്തിൽ നിന്നാണ് 222 കല്ലുകൾ ലാപ്രോസ്കോപ്പിക് കോളിസിസ്റ്റെക്ടമി ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്. വളരെ അപൂര്‍വമായിട്ടാണ് ഇത്രത്തോളം കല്ലുകൾ പിത്താശയത്തിൽ കാണുക. ജീവിത ശൈലി കൊണ്ട് ആകാം ഇത്രയും കല്ലുകള്‍ പിത്താശയത്തിൽ ഉടലെടുത്തത് എന്നാണ് ഡോക്ടർമാരുടെ വിലയിരുത്തല്‍. ഒരു വർഷമായി വയറുവേദന അനുഭവപ്പെട്ടിരുന്ന വീട്ടമ്മ ഒരു മാസത്തിന് മുമ്പേയാണ് ലൈഫ് ലൈനിൽ കൺസൾട്ടേഷന് എത്തുന്നത്. ആവർത്തിച്ചുള്ള വയറുവേദനയായതിനാൽ തുടർന്നു നടത്തിയ പരിശോധനയിലാണ് പിത്താശയക്കല്ലുകൾ കണ്ടെത്തിയത്. ഡോ. അജോ അച്ചന്‍ കുഞ്ഞു, ഡോ. ഷീജാ പി വര്‍ഗീസ്, ഡോ. പ്യാരി പി എൻ, ഡോ. ഷഹനാ ഷാജി, ഡോ. കെ എസ് ലക്ഷ്മി ഭായി എന്നീ ഡോക്ടർമാരും, സിസ്റ്റർ ജ്യോതി രാജൻ, ടെക്‌നിഷ്യൻമാരായ ഷിനു ഷാജി, വൈഷ്ണവി, ഷിജിൻ സാമുവേൽ എന്നിവരും ഡോ മാത്യൂസ് ജോണിനെ ശസ്ത്രക്രിയയിൽ സഹായിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam