
കല്‍പ്പറ്റ: വയനാട്ടില്‍ ഇന്ന് 46 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 44 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. രണ്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. അഞ്ച് പേര്‍ക്ക് ഇന്ന് രോഗമുക്തി നേടാനായി. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 670 ആയി. ജില്ലയില്‍ ഇതുവരെ 318 പേര്‍ രോഗ മുക്തരായി. ഒരാള്‍ മരണപ്പെട്ടു. നിലവില്‍ 351 പേരാണ് ചികിത്സയിലുള്ളത്.
രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍:
ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തി രോഗം സ്ഥിരീകരിച്ചവര്‍- രണ്ട്, വാളാട് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍- 31, ആരോഗ്യ പ്രവര്‍ത്തകര്‍- മൂന്ന്, ബത്തേരി സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് -ഒന്ന്, കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോയി വന്നത്- അഞ്ച്, നൂല്‍പ്പുഴ സമ്പര്‍ക്കം-ഒന്ന്, നാര്‍ക്കോട്ടിക് സെല്‍ ജീവനക്കാരന്‍-ഒന്ന്, ഉറവിടം അറയാത്തവര്‍-രണ്ട്.
ഗുണ്ടല്‍പേട്ട് പോയിവന്ന പൊഴുതന സ്വദേശി (47), ബാംഗ്ലൂരില്‍ നിന്നും വന്ന എടവക സ്വദേശി (33) എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തി രോഗം സ്ഥിരീകരിച്ചവര്‍.
വാളാട് സമ്പര്‍ക്കത്തിലുള്ളവര്‍: വാളാട് സ്വദേശികളായ മൂന്ന് കുട്ടികളടക്കം 11 പുരുഷന്മാരും 15 സ്ത്രീകളും, വെള്ളമുണ്ട സ്വദേശികളായ രണ്ടുപേര്‍ (56, 46), കരിങ്കുറ്റി സ്വദേശികളായ രണ്ടുപേര്‍(49, 15), എടവക സ്വദേശി (71).
നൂല്‍പ്പുഴ സ്വദേശിയുടെ സമ്പര്‍ക്കത്തിലുള്ള വടുവഞ്ചാല്‍ സ്വദേശി (35), കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോയി വന്ന വാരാമ്പറ്റ സ്വദേശികളായ രണ്ട് സ്ത്രീകളും (39, 15), മൂന്നു പുരുഷന്മാരും (19, 43, 27), പനമരം സ്വദേശികളായ രണ്ട് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ (50, 29), കോഴിക്കോട് സ്വകാര്യ ആശുപത്രി ജീവനക്കാരി മുള്ളന്‍കൊല്ലി സ്വദേശി (25), ബത്തേരി സ്വകാര്യ സ്ഥാപനത്തിലെ സമ്പര്‍ക്കത്തില്‍ പെട്ട ചെതലയം സ്വദേശി (22), നാര്‍ക്കോട്ടിക് സെല്ലിലെ ജീവനക്കാരനായ വരദൂര്‍ സ്വദേശി (33), പനി മൂലം ആശുപത്രിയില്‍ ചികിത്സക്കെത്തിയ മാനന്തവാടി സ്വദേശി (41), തൃശ്ശിലേരി സ്വദേശി (67) എന്നിവരാണ് രോഗം സ്ഥിരീകരിച്ച് ആശുപത്രിയിലായ മറ്റുള്ളവര്‍.
രോഗമുക്തി നേടിയവര്‍:
തൊണ്ടര്‍നാട് (46), അമ്പലവയല്‍ 24), ബാബലി (39), വെള്ളമുണ്ട (21), കണിയാമ്പറ്റ (22) സ്വദേശികളാണ് ഇന്ന് രോഗമുക്തി നേടിയത്
247 പേര്‍ പുതുതായി നിരീക്ഷണത്തില്‍:
ജില്ലയില്‍ ഇന്ന് (01.08) പുതുതായി 247 പേര്‍ പുതുതായി നിരീക്ഷണത്തിലായി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2840 പേരാണ്. ഇന്ന് വന്ന 51 പേര്‍ ഉള്‍പ്പെടെ 355 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam