
കായംകുളം: വീടിന്‍റെ കിടപ്പുമുറിയിലെ കട്ടിലിനുള്ളിൽ രഹസ്യ അറയുണ്ടാക്കി സൂക്ഷിച്ചിരുന്ന 47 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യശേഖരവുമായി മധ്യവയസ്കന്‍ പിടിയിൽ. പുല്ലുകുളങ്ങര സ്വദേശി വിനീഷ് (47) ആണ് ഹരിപ്പാട് എക്സൈസ് സർക്കിൾ ഓഫീസിലെ സംഘത്തിന്‍റെ പിടിയിലായത്. പ്രതി വളരെ നാളുകളായി പ്രദേശത്ത് നിയമവിരുദ്ധമായി മദ്യവിൽപ്പന നടത്തിവരികയായിരുന്നു. മുൻപും എക്സൈസ് സംഘം ഇയാളുടെ വീട്ടിൽ പലതവണ പരിശോധനകൾ നടത്തിയിരുന്നെങ്കിലും മദ്യം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
തുടർന്ന് ഇന്ന് ലഭിച്ച കൃത്യമായ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് കിടപ്പുമുറിയിലെ കട്ടിലിനുള്ളിൽ പ്രത്യേകം സജ്ജമാക്കിയ രഹസ്യ അറയിൽ നിന്ന് മദ്യശേഖരം പിടികൂടിയത്. ഹരിപ്പാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം മഹേഷിന്‍റെ നിർദേശപ്രകാരം പ്രിവന്‍റീവ് ഓഫീസർ ടോണി ടി, സി ഇ ഒമാരായ ഷഫീഖ്എം, സുരേഷ് ആർ, ഡബ്ല്യു സി ഇ ഒ ആര്യ ദേവി എം വി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam