സ്കൂൾ യൂണിഫോം വാങ്ങി മടങ്ങുന്നതിനിടെ അപകടം; കാർ ഡ്രൈവറുടെ അമിത വേഗതയും ആശ്രദ്ധയും വീട്ടമ്മയുടെ ജീവനെടുത്തു

Published : Jun 10, 2025, 02:53 PM IST
Dhar road accident

Synopsis

വർക്കല പാളയംകുന്ന് മാവേലി റോഡിന് സമീപത്തുള്ള കടയിൽ നിന്ന് കുട്ടികളുടെ സ്കൂൾ യൂണിഫോമും വാങ്ങി സ്കൂട്ടിയിൽ റോഡിന് മറുവശത്തുള്ള മാവേലി റോഡിലേക്ക് കയറുന്നതിന് മുമ്പാണ് അപകടം.

തിരുവനന്തപുരം: 50 വയസുള്ള വീട്ടമ്മ വാഹനാപകടത്തില്‍ മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ദാരുണമായ സംഭവം നടന്നത്. വർക്കല പാളയംകുന്ന് മാവേലി റോഡിന് സമീപത്തുണ്ടായ വാഹനാപകടത്തിലാണ് മരണം. സ്കൂൾ യൂണിഫോം വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഷെര്‍ളിയെ പുറകില്‍ നിന്ന് വന്ന കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

വർക്കല പാളയംകുന്ന് മാവേലി റോഡിന് സമീപത്തുള്ള കടയിൽ നിന്ന് കുട്ടികളുടെ സ്കൂൾ യൂണിഫോമും വാങ്ങി സ്കൂട്ടിയിൽ റോഡിന് മറുവശത്തുള്ള മാവേലി റോഡിലേക്ക് കയറുന്നതിന് മുമ്പാണ് അപകടം. കാറ് അമിത വേഗതയിലായിരുന്നു. സ്കൂട്ടിയിൽ ഇടിച്ചതിനുശേഷം വാഹനം അൽപദൂരം മുന്നോട്ടു നീങ്ങിയതിന് ശേഷമാണ് നിര്‍ത്തിയത്. ചാവർകോട് സ്വദേശിയായ സിൻസിയർ എന്ന യുവാവാണ് കാര്‍ ഓടിച്ചിരുന്നത്. ഇയാളെ അയിരൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.

PREV
Read more Articles on
click me!

Recommended Stories

കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം