ജന്മദിനത്തിൽ സുഹൃത്തുക്കൾക്കൊപ്പം കുളിയ്ക്കാനിറങ്ങിയ 16 കാരൻ മുങ്ങി മരിച്ചു; ദാരുണ സംഭവം എറണാകുളം ചേരാനെല്ലൂരിൽ

Published : Jun 14, 2025, 08:26 PM IST
death

Synopsis

കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ അപകടത്തിൽപ്പെടുകയായിരുന്നു.

കൊച്ചി: എറണാകുളം ചേരാനെല്ലൂരിൽ 16 കാരൻ മുങ്ങി മരിച്ചു. പള്ളിക്കവല വിപി മരയ്ക്കാർ റോഡിൽ കല്ലറയ്ക്കൽ വീട്ടിൽ മിലൻ ആണ് മരിച്ചത്. കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ അപകടത്തിൽപ്പെടുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് മിലന്‍റെ ജന്മദിനം ആയിരുന്നു. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

 

PREV
Read more Articles on
click me!

Recommended Stories

ഐടി വ്യവസായിക്കെതിരായ ലൈംഗിക പീഡന പരാതി മധ്യസ്ഥതയിലൂടെ തീർക്കാനില്ല,സുപ്രീം കോടതിയുടെ ചോദ്യം ഞെട്ടിക്കുന്നതെന്ന് അതിജീവിത,നിയമപോരാട്ടം തുടരും
നടിയെ ആക്രമിച്ച കേസ്; 'തെറ്റുചെയ്യാത്ത ഞാൻ കടുത്ത മാനസിക സമ്മർദ്ദത്തിൽ' ദിലീപ് മുഖ്യമന്ത്രിക്ക് അയച്ച മെസേജ് വിവരങ്ങൾ പുറത്ത്