കുടുംബാധിപത്യം വേണ്ടെന്ന് ഒരു വിഭാഗം, യുഡിഎഫിനെ പ്രതിസന്ധിയിലാക്കി തർക്കം രൂക്ഷം; ഇരവിപുരത്തെ സ്ഥാനാര്‍ത്ഥി നിർണയം സങ്കീർണം

Published : Feb 24, 2026, 09:49 AM IST
Karthik Premachandran

Synopsis

നിയമസഭ തെരഞ്ഞെടുപ്പിൽ ഇരവിപുരം സീറ്റിലെ സ്ഥാനാർത്ഥിത്വത്തെ ചൊല്ലി ആർഎസ്പിയിൽ തർക്കം രൂക്ഷമായി. എൻ കെ പ്രേമചന്ദ്രൻ എംപിയുടെ മകൻ കാർത്തിക്കിനെ മത്സരിപ്പിക്കണമെന്ന ആവശ്യത്തിൽ പാർട്ടിയിൽ കടുത്ത ഭിന്നതയുണ്ട്. 

കൊല്ലം: നിയമസഭ തെരഞ്ഞെടുപ്പിൽ ഇരവിപുരത്തെ സ്ഥാനാർത്ഥിത്വത്തിൽ ആർഎസ്പിയിൽ തർക്കം രൂക്ഷം. എൻ കെ പ്രേമചന്ദ്രന്‍റെ മകൻ കാർത്തിക്കിന്‍റെ പേര് ചർച്ചയാകുന്നതിൽ പാർട്ടിയിൽ കടുത്ത ഭിന്നതയുണ്ട്. കാർത്തിക് വിജയ സാധ്യതയുള്ള സ്ഥാനാർത്ഥിയെന്ന് ഒരു വിഭാഗം വാദിക്കുന്നു. എന്നാല്‍, സംഘടനാ രംഗത്ത് സജീവമല്ലാത്തയാളെ നിർത്താൻ പാടില്ലെന്ന് നേതൃനിരയിൽ അടക്കം അഭിപ്രായം ഉയർന്നുകഴിഞ്ഞു. കുടുംബാധിപത്യം എന്ന വിമർശനം കേൾക്കേണ്ടി വരുമെന്നാണ് എതിർക്കുന്നവർ ഉന്നയിക്കുന്ന പ്രധാന വാദം. സ്ഥാനാർത്ഥി ചർച്ചയ്ക്കായി ഇന്ന് നിയോജക മണ്ഡലം കമ്മിറ്റി യോഗം ചേരുന്നുണ്ട്.

യൂത്ത് കോണ്‍ഗ്രസ് നിലപാട്

നിയമസഭാ തെരഞ്ഞെടുപ്പിൽ കൊല്ലം ജില്ലയിലെ ഇരവിപുരത്ത് എൻ കെ പ്രേമചന്ദ്രൻ എംപിയുടെ മകൻ കാർത്തികിനെ മത്സരിപ്പിക്കണമെന്ന് യൂത്ത് കോൺഗ്രസും ആവശ്യപ്പെട്ടിരുന്നു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയാണ് ഈ ആവശ്യം മുന്നോട്ട് വെച്ചത്. എന്നാൽ ഇതല്ല മണ്ഡലം കമ്മിറ്റിയുടെ പ്രധാന ആവശ്യം. ഇരവിപുരം സീറ്റിൽ യുവസ്ഥാനാർത്ഥിയെ മത്സരിപ്പിക്കണമെന്നതാണ്. ഇരവിപുരം സീറ്റ് കോൺഗ്രസ് ഏറ്റെടുത്ത് യുവ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കണമെന്നും, സീറ്റ് ആർഎസ്‌പിക്ക് തന്നെയാണെങ്കിൽ എൻ കെ പ്രേമചന്ദ്രൻ എംപിയുടെ മകൻ കാർത്തികിന് സീറ്റ് നൽകണമെന്നുമാണ് ആവശ്യം. കാർത്തിക് പ്രേമചന്ദ്രന് ജയസാധ്യത കൂടുതലാണെന്നും യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു. മണ്ഡലത്തിൽ കാർത്തിക്കിന് അനുകൂലമായ തരംഗം നിലനിൽക്കുന്നുണ്ട്. ഇക്കാര്യം പാർട്ടി നേതൃത്വം മനസിലാക്കണമെന്നും യൂത്ത് കോൺഗ്രസ് പ്രാദേശിക നേതൃത്വം ആവശ്യപ്പെടുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തമിഴ്‌നാട്ടിൽ വിജയ്‌യുടെ ടിവികെയും പൊലീസും തമ്മിൽ വാക്പോര്: ഇന്നലെ വെല്ലൂരിൽ നടന്ന യോഗത്തിൻ്റെ അനുമതി വൈകിയെന്ന് ആരോപിച്ച് തർക്കം
സഭയിൽ നിസ്സഹകരണം തുടർന്ന് പ്രതിപക്ഷം; ദേവസ്വം മന്ത്രി രാജി വച്ചാൽ പ്രശ്നം തീരുമെന്ന് കെ ബാബു, പ്ലക്കാർഡ് ഉയർത്തിയും മുദ്രാവാക്യം വിളിച്ചും പ്രതിഷേധം