പഞ്ച് ചെയ്ത് മുങ്ങിയാല്‍ പിടിവീഴും; സെക്രട്ടേറിയറ്റില്‍ ഇനി ആക്സസ് കണ്ട്രോൾ സംവിധാനം

By Web TeamFirst Published Jan 19, 2021, 11:23 AM IST
Highlights

തിരിച്ചറിയാൽ കാർഡ് കാണിച്ചാൽ മാത്രം തുറക്കുന്ന ഗേറ്റുകൾ കെട്ടിടത്തിന്‍റെ എല്ലാ വാതിലുകളിലും ഘടിപ്പിക്കും. കയറാനും ഇറങ്ങാനും കാർഡ് വേണ്ടി വരും.

തിരുവനന്തപുരം: പഞ്ച് ചെയ്ത ശേഷം മുങ്ങുന്നവരെ പിടികൂടാൻ സെക്രട്ടേറിയറ്റ് ജീവനക്കാർക്കായി ആക്സസ് കണ്‍ട്രോൾ സംവിധാനം.തിരിച്ചറിയൽ കാർഡ് കാണിച്ചാൽ മാത്രം തുറക്കുന്ന ഗേറ്റുകൾ കെട്ടിടത്തിന്‍റെ എല്ലാ വാതിലുകളിലും ഘടിപ്പിക്കും.ജോലി സമയത്ത് പുറത്തിറങ്ങിയാൽ തിരിച്ച് കയറുന്നത് വരെയുള്ള സമയം ഹാജരിലും കുറയും. ഏഴ് മണിക്കൂർ ജോലി ചെയ്തില്ലെങ്കിൽ അവധി രേഖപ്പെടുത്തും.1.95കോടി രൂപ ചെലവിലാണ് പുതിയ സംവിധാനം ഒരുങ്ങുന്നത്.

click me!