കടയടച്ച് റോഡ് ക്രോസ് ചെയ്യുന്നതിനിടെ  അപകടം; ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

Published : Jun 02, 2025, 12:49 AM IST
കടയടച്ച് റോഡ് ക്രോസ് ചെയ്യുന്നതിനിടെ  അപകടം; ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

Synopsis

പാതിപാറയിലെ  അരുൺ ഷാജ് എന്ന സ്വന്തം ഫാബ്രിക്കേഷൻ സ്ഥാപനത്തിൽ നിന്നും കടയടച്ച് റോഡ് ക്രോസ് ചെയ്യുന്ന സമയത്താണ് അപകടം.

പാലക്കാട്: വാണിയംകുളം പാതിപാറയിൽ കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. പനമണ്ണ സ്വദേശി ശശികുമാർ ആണ് മരിച്ചത്. ഇന്ന് രാത്രി 7 മണിയോടെയായിരുന്നു അപകടം. പാതിപാറയിലെ  അരുൺ ഷാജ് എന്ന സ്വന്തം ഫാബ്രിക്കേഷൻ സ്ഥാപനത്തിൽ നിന്നും കടയടച്ച് റോഡ് ക്രോസ് ചെയ്യുന്ന സമയത്താണ് അപകടം. വാണിയംകുളത്ത് പി കെ ദാസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

നാളിതുവരെയുള്ള ദിലീപിന്‍റെ നിലപാട് തള്ളി പൾസർ സുനി, നടിയെ ആക്രമിച്ച കേസിൽ അതിനിർണായക വിധി അറിയാൻ മണിക്കൂറുകൾ മാത്രം; ഉറ്റുനോക്കി രാജ്യം
'സമാനതകളില്ലാത്ത ധൈര്യവും പ്രതിരോധവും, നീതി തേടിയ 3215 ദിവസത്തെ കാത്തിരിപ്പ്'; നിർണ്ണായക വിധിക്ക് മുന്നേ 'അവൾക്കൊപ്പം' കുറിപ്പുമായി ഡബ്ല്യുസിസി