
കൊല്ലം: കൊല്ലത്ത് ഊരിത്തെറിക്കാറായ ടയറുമായി സ്കൂൾ ബസിന്റെ അപകട യാത്ര. കൊട്ടാരക്കര കലയപുരത്താണ് സംഭവം. ഏനാത്ത് മൗണ്ട് കാർമൽ സ്കൂളിലെ ബസാണ് അപകടകരമായ രീതിയിൽ ഓടിയത്. സ്കൂൾ ബസിന്റെ മുന്നിലത്തെ ടയർ മീറ്ററുകളോളം ഉരഞ്ഞ് നീങ്ങി. ബസിൽ നിറയെ കുട്ടികൾ ഉണ്ടായിരുന്നു. സംഭവം മോട്ടോർ വാഹന വകുപ്പ് സേഫ്റ്റി വോളണ്ടിയർമാരുടെ ശ്രദ്ധയിൽപ്പെട്ടതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു. തുടർന്ന് സ്കൂൾ ബസ് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു.