കാല് തല്ലിയൊടിക്കാന്‍ ക്വട്ടേഷന്‍, ആളെ കിട്ടത്തതോടെ പകുതി പണത്തിന് ബൈക്ക് കത്തിച്ചു; പ്രതികള്‍ അറസ്റ്റില്‍

Published : Mar 07, 2025, 03:07 PM ISTUpdated : Mar 07, 2025, 03:15 PM IST
 കാല് തല്ലിയൊടിക്കാന്‍ ക്വട്ടേഷന്‍, ആളെ കിട്ടത്തതോടെ പകുതി പണത്തിന് ബൈക്ക് കത്തിച്ചു; പ്രതികള്‍ അറസ്റ്റില്‍

Synopsis

ജിതിനും സുഹൃത്തുക്കളും റിഥുവിനെ തേടി പലതവണ വന്നെങ്കിലും കണ്ടുകിട്ടിയില്ല. ഇതോടെ ബൈക്ക് കത്തിച്ചു.

കോഴിക്കോട്: യുവാവിന്‍റെ കാല് തല്ലിയൊടിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ സംഭവത്തില്‍ പ്രതികള്‍ അറസ്റ്റില്‍. ക്വട്ടേഷന്‍ നല്‍കിയ ആളെയും ഗുണ്ടാ സംഘത്തിലെ അംഗത്തേയുമാണ് ഫറൂഖ് പൊലീസ് പിടികൂടിയത്. കരുമകന്‍ കാവിന് സമീപം താമസിക്കുന്ന ലിന്‍സിത്ത് ശ്രീനിവാസന്‍ (37)എന്നയാളാണ് ക്വട്ടേഷന്‍ നല്‍കിയത്. ഇയാളേയും ക്വട്ടേഷന്‍ സംഘത്തിലെ ജിതിന്‍ റൊസാരിയോ(27) എന്ന യുവാവിനേയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഫറൂഖ് ചുങ്കത്ത് ടു വീലര്‍ വര്‍ക്ക് ഷോപ്പ് നടത്തുന്ന റിഥു എന്നയാളുടെ കാല് തല്ലിയൊടിക്കാനാണ് ലിന്‍സിത്ത് ക്വട്ടേഷന്‍ നല്‍കിയത്. ലിന്‍സിത്തിന്‍റെ അച്ഛനുമായി റിഥുവും കൂട്ടുകാരനും വഴക്കിട്ട പ്രശ്‌നമാണ് ക്വട്ടേഷന്‍ നല്‍കാന്‍ പ്രേരിപ്പിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. 

30,000 രൂപക്ക് ക്വട്ടേഷന്‍ ഉറപ്പിച്ച ലിന്‍സിത്ത് 10,000 രൂപ മുന്‍കൂറായി ജിതിന് നല്‍കി. തുടര്‍ന്ന് ജിതിനും സുഹൃത്തുക്കളും റിഥുവിനെ തേടി പലതവണ ചുങ്കത്തും പരിസരങ്ങളിലും വന്നെങ്കിലും കണ്ടില്ല. അവസാനമായി ഫെബ്രുവരി 21 ന് വീണ്ടുമെത്തിയെങ്കിലും കാണാന്‍ സാധിച്ചില്ല. തുടര്‍ന്ന് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഇരുചക്ര വാഹനം കത്തിച്ച് മടങ്ങുകയായിരുന്നു. കാല് തല്ലിയൊടിക്കാന്‍ സാധിക്കാത്തതിനാല്‍ പകുതി പണമാണ് ഇവര്‍ ലിന്‍സിത്തിന്‍റെ പക്കല്‍ നിന്നും വാങ്ങിയത്

അതേസമയം തന്‍റെ വീടിന് മുന്‍പില്‍ വെച്ച നന്നാക്കാനായി കൊണ്ടുവന്ന ബൈക്ക് ആരോ കത്തിച്ചെന്ന് കാണിച്ച് റിഥു പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ സംഭവത്തിന് പിന്നിലെ ക്വട്ടേഷന്‍ ബന്ധം പുറത്തുവരികയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍റ് ചെയ്തു.

Read More: നിന്നെ വെറുക്കേണ്ടതാണ്,പക്ഷേ ഞാൻ സ്നേഹം തിരഞ്ഞെടുക്കുന്നു;യുവാവിന്‍റെ ആത്മഹത്യാകുറിപ്പില്‍ ഭാര്യക്കെതിരെ കേസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിലക്ക് ലംഘിച്ച് മകര വിളക്ക് ദിവസം സന്നിധാനത്ത് സിനിമാ ചിത്രീകരണമെന്ന് പരാതി; അന്വേഷിക്കാൻ നിർദേശം നൽകി ജയകുമാർ
രക്തസാക്ഷി ഫണ്ട് തട്ടിപ്പ്: സിപിഎം നേതൃത്വം മറുപടി പറയണമെന്ന് വി കുഞ്ഞികൃഷ്ണൻ, മറ്റൊരു പാർട്ടിയിലേക്കും ഇല്ലെന്നും പ്രതികരണം