
തിരുവനന്തപുരം: ആര്യനാട് പൊലീസ് സ്റ്റേഷനിൽ ആത്മഹത്യാശ്രമം നടത്തി പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കഞ്ചാവ്, മയക്കുമരുന്ന് അടക്കം വിവിധ കേസുകളിൽപ്പെട്ട ആര്യനാട് സ്വദേശി 24 വയസുള്ള കുഞ്ഞുമോനാണ് കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ജയിലിലെ കക്കൂസിന്‍റെ ടൈൽ ഇളക്കിയെടുത്താണ് ഞരമ്പ് മുറിച്ചത്. രക്തം വാർന്നതോടെ ഇയാളെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി തിരിച്ച് ജയിലിലടച്ചു. മാലമോഷണക്കേസിൽ കുഞ്ഞുമോനും ഭാര്യയും സഹായിയുമാണ് ആര്യനാട് പൊലീസിന്‍റെ പിടിയിലായത്. ഭാര്യയുടെ വീടിന് അടുത്തുള്ള സ്ത്രീയുടെ മാല ക്വട്ടേഷൻ നൽകി മോഷ്ടിച്ച കേസിലായിരുന്നു അറസ്റ്റ്. കുഞ്ഞുമോന്‍ ഭാര്യയുടെ പേരിൽ മാല പണയം വച്ചിരുന്നു. ഇതെടുക്കാനാണ് അയൽവാസിയുടെ സ്വര്‍ണം മോഷ്ടിച്ച് വിൽക്കാൻ തീരുമാനിച്ചത്. ഇയാൾ സ്ഥിരമായി കഞ്ചാവ് നൽകുന്ന രണ്ടുപേരാണ് മോഷണം നടത്തിയതെന്ന് പൊലീസ് പറയുന്നു. ഇവരിൽ ഒരാളാണ് ഇപ്പോൾ പിടിയിലായത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam