തൊണ്ടിമുതലായ ഫോണിൽ നിന്ന് സ്ത്രീകളുടെ നമ്പറെടുത്ത് ശല്യം ചെയ്ത് പൊലീസുകാരൻ; ഫോൺ പിടിച്ചെടുത്തു. നടപടി ഉണ്ടാകും

Published : Jun 23, 2022, 10:57 AM IST
തൊണ്ടിമുതലായ ഫോണിൽ നിന്ന് സ്ത്രീകളുടെ നമ്പറെടുത്ത് ശല്യം ചെയ്ത് പൊലീസുകാരൻ; ഫോൺ പിടിച്ചെടുത്തു. നടപടി ഉണ്ടാകും

Synopsis

പരാതിയെ തുടർന്ന് അഭിലാഷിൻറെ ഫോൺ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി പിടിച്ചെടുത്തു. വഞ്ചനാ കേസിൽ പ്രതി ചേർത്ത ആളുടെ ഫോണിൽ നിന്നാണ് പോലീസുകാരൻ സ്ത്രീകളുടെ ഫോൺ നമ്പർ ശേഖരിച്ചത്

പത്തനംതിട്ട: തൊണ്ടി മുതലായി കിട്ടിയ ഫോണിൽ നിന്ന് സ്ത്രീകളുടെ നന്പർ (ladies phone number)സംഘടിപ്പിച്ച് അവരെ ഫോണിൽ വിളിച്ച് ശല്യം ചെയ്ത് പൊലീസുകാരൻ. (police)പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ അഭിലാഷിനെതിരെയാണ് പരാതി. അഭിലാഷിനെതിരെ എസ് പിക്കാണ് പരാതി നൽകിയത്. 

തൊണ്ടിയായി പിടിച്ചെടുത്ത ഫോണിൽ നിന്ന് സ്ത്രീകളുടെ നമ്പർ എടുക്കും . ശേഷം സ്വന്തം ഫോണിൽ നിന്ന് അവരെ വിളിക്കുകയാണ് അഭിലാഷിൻറെ രീതി.  പരാതിയെ തുടർന്ന് അഭിലാഷിൻറെ ഫോൺ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി പിടിച്ചെടുത്തു. 
വഞ്ചനാ കേസിൽ പ്രതി ചേർത്ത ആളുടെ ഫോണിൽ നിന്നാണ് പോലീസുകാരൻ സ്ത്രീകളുടെ ഫോൺ നമ്പർ ശേഖരിച്ചത്. പോലീസുകാരനെതിരെ നടപടി എടുത്തേക്കും

അഭയ കേസ് പ്രതികൾക്ക് ജാമ്യം, ഫാ. തോമസ് കോട്ടൂരിനും സിസ്റ്റർ സെഫിക്കും പുറത്തിറങ്ങാം

കൊച്ചി: അഭയ കേസിൽ വിചാരണക്കോടതിയുടെ ശിക്ഷാവിധി മരവിപ്പിച്ച് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. അഞ്ച് ലക്ഷം രൂപ ഇരുവരും കെട്ടി വയ്ക്കണം, സംസ്ഥാനം വിടരുത്, ജാമ്യകാലയളവിൽ മറ്റ് കുറ്റകൃത്യങ്ങളിൽ പങ്കാളികളാകരുത് എന്നിവയാണ് ജാമ്യവ്യവസ്ഥകൾ. അപ്പീൽ കാലയളവിൽ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിസ്റ്റർ സെഫി, ഫാദർ തോമസ് കോട്ടൂർ എന്നിവരാണ് ഹർജി സമർപ്പിച്ചത്. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി വിധിക്കെതിരെ സമർപ്പിച്ച അപ്പീലുകളും ഹൈക്കോടതിയുടെ പരിഗണയിലുണ്ട്. ജസ്റ്റിസുമാരായ കെ.വിനോദ് ചന്ദ്രൻ, സി.ജയചന്ദ്രൻ എന്നിവർ അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഹർജിയിൽ വിധി പറഞ്ഞത്. ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ ശിക്ഷാ നടപടികൾ നടപ്പാക്കുന്നത് നിർത്തിവച്ചിട്ടുണ്ട്. 

2021 ഡിസംബർ 23-നായിരുന്നു  അഭയ കേസിൽ പ്രതികളെ ഇരട്ട ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചത്. 28 വർഷം നീണ്ട നിയമനടപടികൾക്ക് ശേഷമാണ് അഭയ കേസിൽ ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂരും, മൂന്നാം പ്രതി സിസ്റ്റർ സ്റ്റെഫിയും കൊലക്കുറ്റമടക്കമുള്ള വകുപ്പുകൾ പ്രകാരം കുറ്റക്കാരണെന്ന് കണ്ടെത്തി ശിക്ഷിക്കുന്നത്. എന്നാൽ രണ്ട് സാക്ഷി മൊഴികളുടെ മാത്രം അടിസ്ഥാനത്തിൽ കൊലക്കുറ്റം ചുമത്തിയ നടപടിയെ അപ്പീൽ ഹർജിയിൽ പ്രതികൾ ചോദ്യം ചെയ്തിരുന്നു. മാത്രമല്ല കേസിലെ സാക്ഷിയായ അടയ്ക്കാ രാജു എന്നറിയപ്പെടുന്ന രാജു വർഷങ്ങൾക്ക് ശേഷം നടത്തിയ വെളിപ്പെടുത്തലിന്‍റെ ആധികാരികതയും ഹർ‍ജിയിൽ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. 

PREV
Read more Articles on
click me!

Recommended Stories

കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം
ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്K