നടിയെ ആക്രമിച്ച കേസ്; ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ പ്രതി പിടിയില്‍

Published : Dec 04, 2019, 04:01 PM ISTUpdated : Dec 04, 2019, 04:22 PM IST
നടിയെ ആക്രമിച്ച കേസ്; ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ പ്രതി പിടിയില്‍

Synopsis

ജാമ്യത്തിൽ ഇറങ്ങിയ ശേഷം തുടർച്ചയായി കോടതിയിൽ ഹാജരാകാതിരുന്നതിനാൽ സിബിഐ കോടതി ജാമ്യം റദ്ദാക്കുകയും ജാമ്യക്കാർക്ക് നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. 

കൊച്ചി: നടൻ ദിലീപ് ഉൾപ്പെട്ട നടിയെ ആക്രമിച്ച കേസിൽ ജാമ്യം നേടിയ ശേഷം ഒളിവിൽ പോയ ഒമ്പതാം പ്രതി സനിൽ കുമാറിനെ പിടികൂടി. പാലായിൽ സെക്യൂരിട്ടി ജീവനക്കാരനായി ജോലി നോക്കുകയായിരുന്നു. 

എഎസ്ആര്‍ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പാലാ പൊലീസിന്റെ സഹായത്തോടെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്സ് ചെയ്തത്. ജാമ്യത്തിൽ ഇറങ്ങിയ ശേഷം തുടർച്ചയായി കോടതിയിൽ ഹാജരാകാതിരുന്നതിനാൽ സിബിഐ കോടതി ജാമ്യം റദ്ദാക്കുകയും ജാമ്യക്കാർക്ക് നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. സനിൽ കുമാറിനെ വൈകിട്ട് വിചാരണ കോടതിയിൽ ഹാജരാക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തെളിനീര് ഒഴുകുന്ന കേരളത്തിൽ ആർഎസ്എസും ജമാഅത്തെ ഇസ്ലാമിയും കൊടും വിഷം കുത്തിവയ്ക്കുന്നു: എം വി ഗോവിന്ദൻ
അടിയുറച്ച സോഷ്യലിസ്റ്റ് കൂറുളള മണ്ഡലം, ബാലികേറാ മലയല്ലെന്ന കണക്കുകൂട്ടലിൽ ലീഗ്; കൂത്തുപറമ്പിൽ ആര് കരുത്ത് കാട്ടും?