സിയാച്ചിനില്‍ മഞ്ഞുമല ഇടിഞ്ഞ് വീണ് മലയാളി സൈനികന്‍ മരിച്ചു

Published : Dec 04, 2019, 03:15 PM ISTUpdated : Dec 04, 2019, 06:29 PM IST
സിയാച്ചിനില്‍ മഞ്ഞുമല ഇടിഞ്ഞ് വീണ് മലയാളി സൈനികന്‍ മരിച്ചു

Synopsis

തിരുവനന്തപുരം കാട്ടാക്കട പൂവച്ചല്‍ ശ്രീശൈലത്തില്‍ അഖില്‍ എസ് എസ് ആണ് മരിച്ചത്. മൃതദേഹം വ്യാഴാഴ്ച രാവിലെയോടെ നാട്ടിലെത്തിക്കും. 

ദില്ലി: സിയാച്ചിനില്‍ മഞ്ഞുമല ഇടിഞ്ഞ് വീണ് സൈനികന്‍ മരിച്ചു. തിരുവനന്തപുരം കാട്ടാക്കട പൂവച്ചല്‍ കുഴക്കാട് കല്ലണമുഖം ശ്രീശൈലത്തില്‍ അഖില്‍ എസ് എസ് ആണ് മരിച്ചത്. കരസേനയില്‍ നായിക് ആയ അഖില്‍ നഴ്‌സിംഗ് അസിസ്റ്റന്റ് ആയിരുന്നു. 

സുദർശനൻ- സതികുമാർ ദമ്പതികളുടെ മകനായ അഖിൽ പത്തുവർഷമായി കരസേനയിൽ സേവനം അനുഷ്ഠിക്കുന്നു. ഗീതുവാണ് ഭാര്യ, ദേവനാഥാണ് മകൻ. മകന്‍ ദേവനാഥിന്റെ ഒന്നാം പിറന്നാളിനു അവധിക്കെത്തിയ അഖില്‍ ഒക്ടോബറില്‍ ആണ് ജോലിയില്‍ തിരികെ പ്രവേശിച്ചത്. നടപടികള്‍ക്ക് ശേഷം മൃതദേഹം വ്യാഴാഴ്ച രാവിലെയോടെ നാട്ടിലെത്തിക്കും. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി എ മാധവൻ അന്തരിച്ചു; അന്ത്യം വാഹനാപകടത്തെത്തുടർന്ന് ചികിത്സയിലിരിക്കെ
കേരളത്തിന്‍റെ പേരുമാറ്റൽ ഒടുവിൽ യാഥാർത്ഥ്യത്തിലേക്ക്, രാഷ്ട്രപതിയുടെ റഫറൻസ് ഏകകണ്ഠമായി അംഗീകരിക്കാൻ നിയമസഭ; 'കേരള' കേരളം ആകാൻ അധികം വൈകില്ല!