നടിയെ ആക്രമിച്ച കേസ്; വിചാരണ ജഡ്ജിക്കെതിരെ അതിജീവിതയുടെ അഭിഭാഷക നല്‍കിയ ഹർജി തള്ളി

Published : Nov 17, 2026, 11:02 AM ISTUpdated : Nov 17, 2026, 11:05 AM IST
T B Mini honey m varghese

Synopsis

അതിജീവിതയുടെ അഭിഭാഷകയായിരുന്ന തന്നെ കോടതി അപമാനിച്ചു എന്നായിരുന്നു പരാതി. അതിജീവിതയുടെ അഭിഭാഷക കോടതിയിൽ ഉറങ്ങുകയായിരുന്നു എന്നായിരുന്നു ജഡ്ജിയുടെ പരാമർശം.

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ ജഡ്ജി ഹണി എം വർഗീസിനെതിരെ കോടതിയലക്ഷ്യ കേസെടുക്കണമെന്ന അഭിഭാഷക ടി ബി മിനിയുടെ ഹർജി തള്ളി. അതിജീവിതയുടെ അഭിഭാഷകയായിരുന്ന തന്നെ കോടതി അപമാനിച്ചു എന്നായിരുന്നു പരാതി. അതിജീവിതയുടെ അഭിഭാഷക കോടതിയിൽ ഉറങ്ങുകയായിരുന്നു എന്നായിരുന്നു ജഡ്ജിയുടെ പരാമർശം. ഇതിൽ നടപടി ആവശ്യപ്പെട്ടായിരുന്നു അഡ്വ. ടി ബി മിനിയുടെ ഹർജി.

കേസ് പരിഗണിക്കുമ്പോൾ ടിബി മിനി കോടതിയിൽ ഇരുന്ന് ഉറങ്ങുകയായിരുന്നുവെന്നും പത്ത് ദിവസത്തിൽ താഴെ മാത്രമാണ് കോടതിയിൽ ഹാജരായതെന്നുമുള്ള ജഡ്ജിയുടെ പരാമർശം അപകീർത്തികരമാണെന്നും കോടതി സ്വമേധയാ കോടതിയലക്ഷ്യ കേസ് എടുക്കണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം. 2026 ജനുവരി 12 ന് നടത്തിയ ഈ പരാമർശം കാരണം തന്‍റെ ജോലിക്ക് കളങ്കമുണ്ടാക്കിയെന്നും വ്യാപകമായ സൈബർ പ്രചാരണം തനിക്ക് എതിരെ ഉണ്ടായെന്നും ഹർജിയിൽ ടിബി മിനി പറയുന്നു. നേരത്തെ കോടതിയലക്ഷ്യ ഹർജി നൽകാൻ അഡ്വക്കറ്റ് ജനറലിന് ടിബി മിനി പരാതി നൽകിയെങ്കിലും ഈ അപേക്ഷ എജി തള്ളിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് സ്വമേധയാ കേസ് എടുക്കണമെന്നാവശ്യപ്പെട്ട ഹൈക്കോടതിയിൽ ഹർജി നൽകിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എസ്.എം.എ. ബാധിച്ച മുക്കത്തെ കുരുന്നുകളുടെ ചികിത്സ; ഇതുവരെ ലഭിച്ചത് 21.5 കോടി, 10 ദിവസത്തിനുള്ളിൽ 50 കോടി ലക്ഷ്യം, മരുന്നിനായി കോട്ടേഷൻ ഉടൻ നൽകും
ചാല സ്വർണക്കവർച്ച: ഗൂഢാലോചനയിൽ കൂടുതൽ പേ‍‍‍ർ? ജ്വല്ലറിയുടമ ജയറാമിനെ വീണ്ടും ചോദ്യം ചെയ്യും