'കേരളത്തിൽ എയിംസ് വരും, അത് താൻ നൽകിയ വാക്കാണ്, ജെപി നദ്ദ നൽകിയ ഉറപ്പുണ്ട്': സുരേഷ് ​ഗോപി

Published : Oct 07, 2026, 02:42 PM ISTUpdated : Oct 07, 2026, 02:46 PM IST
suresh gopi

Synopsis

കോടതി ജനങ്ങൾക്ക് വേണ്ടിയാണ് നിൽക്കുന്നതെന്ന് പറഞ്ഞ സുരേഷ് ​ഗോപി കേരളത്തിൽ എയിംസ് സ്ഥാപിക്കാനുള്ള 5 സ്ഥലങ്ങളുടെ പ്രെപ്പോസൽ സംസ്ഥാന സർക്കാർ ഇതുവരെയും നൽകിയിട്ടില്ലെന്നും വ്യക്തമാക്കി.

കണ്ണൂർ: കേരളത്തിൽ എയിംസ് വരുമെന്നും അത് താൻ നൽകിയ വാക്കാണെന്നും കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. എയിംസിന് തറക്കല്ലെങ്കിലും ഇടാതെ അടുത്ത തെരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കാൻ വരില്ലെന്നും സുരേഷ് ​ഗോപി പറഞ്ഞു. ജെപി നദ്ദ നൽകിയ ഉറപ്പുണ്ട്. കേന്ദ്രസർക്കാർ ഹൈക്കോടതിയെ അറിയിച്ചത് മുൻഗണനയെ കുറിച്ചാണ്. അതിന് ഹൈക്കോടതി മറുപടിയും നൽകിയിട്ടുണ്ട്.

കോടതി ജനങ്ങൾക്ക് വേണ്ടിയാണ് നിൽക്കുന്നതെന്ന് പറഞ്ഞ സുരേഷ് ​ഗോപി കേരളത്തിൽ എയിംസ് സ്ഥാപിക്കാനുള്ള 5 സ്ഥലങ്ങളുടെ പ്രെപ്പോസൽ സംസ്ഥാന സർക്കാർ ഇതുവരെയും നൽകിയിട്ടില്ലെന്നും വ്യക്തമാക്കി. നൽകുന്ന മുറയ്ക്ക് ഉചിതമായ സമയത്ത് കേന്ദ്രം എയിംസ് കേരളത്തിന് നൽകും. കാർഷിക സർവകലാശാലയുടെ തൃശ്ശൂരിലെ ഭൂമി ഉൾപ്പെടെ ഉണ്ട്. അക്കാര്യം തിരുവനന്തപുരത്ത് ഒരു യോഗത്തിൽ പങ്കെടുത്തു കൊണ്ടിരുന്നപ്പോൾ താൻ കെ മുരളീധരനോട് പറഞ്ഞിരുന്നു. അത്തരം പ്രൊപ്പോസൽസ് ഒന്നും കേരളം നൽകിയിട്ടില്ലെന്നും സുരേഷ് ​ഗോപി പറഞ്ഞു.

അതേ സമയം, കേരളത്തില്‍ എയിംസ് അനുവദിക്കുന്നത് മുന്‍ഗണനയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയിൽ അറിയിച്ചിരിക്കുകയാണ്. ആരോഗ്യരംഗം മോശമായ സംസ്ഥാനങ്ങള്‍ക്കാണ് ആദ്യ പരിഗണനയെന്നും കേരളം ആരോഗ്യരംഗത്ത് മുന്നിലാണെന്നും കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. എയിംസ് അനുവദിക്കുന്നതിലെ കാലതാമസം ചോദ്യം ചെയ്തുള്ള ഹർജിയിലാണ് കേന്ദ്രം സത്യവാങ്മൂലം നൽകിയത്. 230 31 ലെ പി.എം.എസ്.എസ്.വൈ പദ്ധതിയ്ക്ക് അംഗീകാരം ലഭിച്ച ശേഷം മാത്രമേ എയിംസിൽ തീരുമാനം എടുക്കാനാകൂവെന്നും കേന്ദ്രം വ്യക്തമാക്കി.

എന്നാൽ കേരളം എയിംസ് അർഹിക്കുന്നുണ്ടെന്നും ആരോഗ്യരംഗത്ത് മുന്നില്‍ നില്‍ക്കുന്നത് കേരളത്തിന് അയോഗ്യതയാണോ എന്ന് ഹൈക്കോടതി കേന്ദ്ര സർക്കാറിനോട് ചോദിച്ചു. എല്ലാവര്‍ക്കും മുന്‍നിര സ്വകാര്യ ആശുപത്രിയിലേക്ക് പോകാനാവില്ല. ജനസാന്ദ്രത കൂടിയ സംസ്ഥാനമാണ് കേരളമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് വിമർശിച്ചു. ഇക്കാര്യത്തിൽ അനുകൂലമായ തീരുമാനം കേന്ദ്രം എടുക്കുമെന്ന് പ്രതീക്ഷിക്കുകയാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഹർജി 6 ആഴ്ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ എസ്എഫ്ഐ നേതാവിന് നേരേ ആക്രമണം; ആക്രമിച്ചത് KSU-MSF പ്രവർത്തകരെന്ന് എസ്എഫ്ഐ
നടൻ പ്രേംനസീറിന്റെ മകൾ ലൈലാബീ​ഗം അന്തരിച്ചു