എയർഇന്ത്യ വിമാനം അപ്രതീക്ഷിതമായി റദ്ദാക്കി; നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രക്കാർ പ്രതിഷേധിച്ചു

Published : Jun 13, 2024, 09:01 PM IST
എയർഇന്ത്യ വിമാനം അപ്രതീക്ഷിതമായി റദ്ദാക്കി; നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രക്കാർ പ്രതിഷേധിച്ചു

Synopsis

ഉച്ചയ്ക്ക് 12.25-ന് പോകേണ്ടിയിരുന്ന എയർ ഇന്ത്യയുടെ കൊച്ചി-ലണ്ടൻ വിമാനം തകരാറിലായതിനാൽ ദില്ലിക്ക് പോകേണ്ടിയിരുന്ന വിമാനം പകരം ലണ്ടനിലേയ്ക്ക് സർവീസ് നടത്തുകയായിരുന്നു

കൊച്ചി: ദില്ലിയിലേക്കുള്ള  എയർ ഇന്ത്യ വിമാനം അപ്രതീക്ഷിതമായി റദ്ദാക്കിയതിനെതിരെ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാർ പ്രതിഷേധിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം രണ്ടിന് കൊച്ചിയിൽ നിന്ന് ദില്ലിയിലേക്ക്
പുറപ്പെടേണ്ടിയിരുന്ന എ.ഐ. 419 വിമാനമാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ റദ്ദാക്കിയത്. ഇതോടെയാണ് യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിഷേധിച്ചത്.

ഉച്ചയ്ക്ക് 12.25-ന് പോകേണ്ടിയിരുന്ന എയർ ഇന്ത്യയുടെ കൊച്ചി-ലണ്ടൻ വിമാനം തകരാറിലായതിനാൽ ദില്ലിക്ക് പോകേണ്ടിയിരുന്ന വിമാനം പകരം ലണ്ടനിലേയ്ക്ക് സർവീസ് നടത്തുകയായിരുന്നു. തുടർന്ന് വൈകിട്ട് 3.35-ന് ആണ് ലണ്ടൻ വിമാനം പുറപ്പെട്ടത്. ദില്ലിയിലേക്കുള്ള വിമാനത്തിൽ 139 പേരാണ് പോകാനായി എത്തിയിരുന്നത്. വൈകിട്ട് ആറിന് വിമാനം പുറപ്പെടുമെന്ന് അറിയിച്ചെങ്കിലും പിന്നീട് സർവീസ് റദ്ദാക്കി. ഏതാനും യാത്രക്കാരെ മറ്റു വിമാനങ്ങളിൽ കയറ്റിവിട്ടു. യാത്ര മുടങ്ങിയവരാണ് വിമാനത്താവളത്തിൽ ബഹളം വെച്ചത്.

Read More : വിരമിച്ച ഹൈക്കോടതി ജഡ്ജി ചേമ്പർ ഉപയോഗിക്കുന്നുവെന്ന് ആരോപണം; മാർഗനിര്‍ദേശങ്ങളിറക്കി രജിസ്ട്രാർ ജനറല്‍

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കോന്നി മെഡിക്കൽ കോളേജിൽ എക്സ്റേ മാറി നൽകിയ സംഭവം; താൽക്കാലിക ജീവനക്കാരന് സസ്പെൻഷൻ, ഡോക്ടർക്ക് താക്കീത്
അന്ന് ധൂർത്ത് ആരോപിച്ചു, വീണ്ടും ഹെലികോപ്ടർ വാടകയ്ക്ക് എടുക്കുമോ സർക്കാർ? കരാർ അവസാനിച്ചതോടെ പുതിയ ശുപാർശയുമായി ചിപ്സൺ