ഓണക്കാലത്ത് കെഎസ്ആർടിസി അന്തർ സംസ്ഥാന സ്പെഷ്യൽ സർവീസുകൾ; ടിക്കറ്റ് ഇന്ന് മുതല്‍ ബുക്ക് ചെയ്യാം

Published : Aug 15, 2020, 04:32 PM ISTUpdated : Aug 15, 2020, 04:54 PM IST
ഓണക്കാലത്ത് കെഎസ്ആർടിസി അന്തർ സംസ്ഥാന സ്പെഷ്യൽ സർവീസുകൾ; ടിക്കറ്റ് ഇന്ന് മുതല്‍ ബുക്ക് ചെയ്യാം

Synopsis

റിസർവേഷൻ ഇന്ന് മുതൽ ആരംഭിക്കുമെന്നും യാത്രക്കാർ ആരോഗ്യ സേതു ആപ്പ് ഡൗൺ ലോഡ് ചെയ്യണമെന്നും എ കെ ശശീന്ദ്രന്‍ 

കോഴിക്കോട്: ഓണക്കാലത്ത് കെഎസ്ആർടിസി അന്തർ സംസ്ഥാന സ്പെഷ്യൽ സർവീസുകൾ നടത്തുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. മൈസൂരു, ബെംഗളൂരു എന്നിവിടങ്ങളിലേക്കും തിരിച്ചും ഈ മാസം 27 മുതൽ കെഎസ്ആര്‍ടിസി സ്പെഷ്യൽ സർവീസ് നടത്തുമെന്ന് മന്ത്രി അറിയിച്ചു. കോഴിക്കോട്, പാലക്കാട്, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളിൽ നിന്നാണ് സർവീസ്.

പത്ത് ശതമാനം അധിക നിരക്കിലായിരിക്കും സ്പെഷ്യൽ സർവീസ് നടത്തുക. ടിക്കറ്റ് ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാമെന്നും യാത്രക്കാർ എല്ലാവരും കൊവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് കേരളത്തിലേക്കുള്ള പാസ് എടുക്കണമെന്നും മന്ത്രി അറിയിച്ചു. റിസർവേഷൻ ഇന്ന് മുതൽ ആരംഭിക്കുമെന്നും യാത്രക്കാർ ആരോഗ്യ സേതു ആപ്പ് ഡൗൺ ലോഡ് ചെയ്യണമെന്നും എ കെ ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. സർവീസ് റദ്ദാക്കിയാൽ ടിക്കറ്റ് തുക തിരിച്ച് നൽകുമെന്നും ഗതാഗത മന്ത്രി അറിയിച്ചു.

Also Read: സർക്കാർ ജീവനക്കാർക്ക് ബോണസും ഉത്സവബത്തയും അഡ്വാൻസും അനുവദിച്ച് ഉത്തരവിറക്കി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവനന്തപുരത്ത് നിന്ന് ഹൃദയവുമായി എയർആംബുലൻസ് പറന്നുയർന്നു; കൊച്ചിയിൽ അതീവ സന്നാഹം, പ്രതീക്ഷയോടെ കേരളം
ക്രിസ്മസിന് പ്രത്യേക കിറ്റ്; വെളിച്ചെണ്ണ വില കുറച്ച് 309 രൂപയാക്കി, 2 ലിറ്റ‍ർ ഒരാൾക്ക്; വമ്പൻ ഓഫറുകളുമായി സപ്ലൈകോയുടെ ക്രിസ്മസ് - പുതുവത്സര ഫെയർ