Asianet News MalayalamAsianet News Malayalam

സർക്കാർ ജീവനക്കാർക്ക് ബോണസും ഉത്സവബത്തയും അഡ്വാൻസും അനുവദിച്ച് ഉത്തരവിറക്കി

പാർട്ട്‌ടൈം കണ്ടിൻജന്റ് ജീവനക്കാർ, കരാർ, ദിവസ വേതനക്കാർ എന്നിവർക്ക് 5000 രൂപ അഡ്വാൻസ് അനുവദിക്കും. ആഗസ്‌തിലെ ശമ്പളവും സെപ്‌തംബറിലെ പെൻഷനും മുൻകൂറായി നൽകുമെന്നും സർക്കാർ വ്യക്തമാക്കി

Onam Bonus festival allowance advance to government staff in Kerala
Author
Thiruvananthapuram, First Published Aug 15, 2020, 4:12 PM IST

തിരുവനന്തപുരം: ഓണത്തോട് അനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ ജീവനക്കാർക്കും അധ്യാപകർക്കും കഴിഞ്ഞവർഷത്തെ അതേ ബോണസും ഉത്സവബത്തയും അഡ്വാൻസും അനുവദിച്ച് ഉത്തരവിറങ്ങി. 27,360 രൂപവരെ ശമ്പളമുളളവർക്ക് 4000 രൂപയാണ് ബോണസ്‌ . ഇതിനുമുകളിൽ ശമ്പളമുളളവർക്ക്  2750 രൂപ പ്രത്യേക ഉത്സവബത്തയായി നൽകും.

ഓണം അഡ്വാൻസായി 15,000 രൂപവരെ അനുവദിക്കും. പാർട്ട്‌ടൈം കണ്ടിൻജന്റ് ജീവനക്കാർ, കരാർ, ദിവസ വേതനക്കാർ എന്നിവർക്ക് 5000 രൂപ അഡ്വാൻസ് അനുവദിക്കും. ആഗസ്‌തിലെ ശമ്പളവും സെപ്‌തംബറിലെ പെൻഷനും മുൻകൂറായി നൽകുമെന്നും സർക്കാർ വ്യക്തമാക്കി. ഈ മാസം 24, 25, 26 തീയതികളിൽ ഇവ വിതരണം ചെയ്യും.

Follow Us:
Download App:
  • android
  • ios