നിലപാടുകളിൽ ഉറച്ചു നിൽക്കുന്നില്ല, സിപിഐ ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ നേതൃത്വത്തിന് വിമർശനം

Published : Jun 28, 2025, 10:04 PM ISTUpdated : Jun 28, 2025, 10:09 PM IST
cpi

Synopsis

ബ്രൂവറി വിഷയമാണ് പാർട്ടി നേതൃത്വം ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത്.

ആലപ്പുഴ: സിപിഐ ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ സംസ്ഥാന നേതൃത്വത്തിനെതിരെ വിമർശനം. രാഷ്ട്രീയ നിലപാടുകളിൽ പാർട്ടി നേതൃത്വം ഉറച്ചു നിൽക്കുന്നില്ലെന്നും ഇത് താഴേത്തട്ടിലെ സഖാക്കളുടെ ആത്മവിശ്വാസം തകർക്കുന്നുവെന്നുമാണ് ചൂണ്ടിക്കാട്ടുന്നത്. ബ്രൂവറി വിഷയമാണ് പാർട്ടി നേതൃത്വം ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത്. പാർട്ടി തീരുമാനങ്ങൾ കമ്മിറ്റികൾക്ക് പുറത്ത് വെച്ചുണ്ടാകുന്നു. പാർട്ടി ഭരണഘടനയ്ക്ക് വിരുദ്ധമായി സംസ്ഥാന കൗൺസിൽ നിർദ്ദേശങ്ങൾ വരുന്നു.വിമർശിക്കുന്നവരെ ശത്രു പക്ഷമായി കാണുന്നു. റവന്യു വകുപ്പ് മാത്രമാണ് സിപിഐയുടെ വകുപ്പെന്ന് പറയാൻ കഴിയുന്നത്. 

കയർ വ്യവസായത്തെ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് കുഴിച്ച് മൂടിയെന്ന വിമർശനവും ആലപ്പുഴയിൽ ഉയർന്നു. ജില്ലയിലെ വ്യവസായ സ്ഥാപനങ്ങളെ സ്വാഭാവിക മരണത്തിലേയ്ക്ക് തള്ളിവിട്ടത് വ്യവസായ മന്ത്രിയാണെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.  

പാർട്ടി സെക്രട്ടറി ചിലവ് ചുരുക്കി ട്രെയിനിൽ സഞ്ചരിക്കുമ്പോൾ എഐവൈഎഫ് സെക്രട്ടറി സംസ്ഥാനത്താകെ കാറിൽ സഞ്ചരിക്കുന്നു. ഇത്രയധികം പണം മുടക്കി യാത്ര ചെയ്യാനുള്ള ശേഷി സംഘടനയ്ക്കുണ്ടോയെന്നും ചോദ്യവും സംസ്ഥാന നേതൃത്വം ഉയർത്തുന്നു.

PREV
Read more Articles on
click me!

Recommended Stories

ഉള്‍വനത്തിലൂടെ കിലോമീറ്ററുകള്‍ താണ്ടി എക്സൈസ്, സ്ഥലത്തെത്തിയപ്പോള്‍ കണ്ടത് ക‍ഞ്ചാവ് തോട്ടം, ഇന്ന് മാത്രം നശിപ്പിച്ചത് 763 കഞ്ചാവ് ചെടികള്‍
കൊല്ലത്ത് അരുംകൊല; മുത്തശ്ശിയെ കൊച്ചുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി, യുവാവ് പൊലീസ് കസ്റ്റഡിയിൽ