റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയ കുട്ടികളെ കണ്ട് സംശയം തോന്നി, വിവരങ്ങൾ അന്വേഷിച്ചറിഞ്ഞ് പൊലീസ്; പൂച്ചാക്കലില്‍ കാണാതായ വിദ്യാര്‍ത്ഥികളെ കണ്ടെത്തി

Published : Sep 17, 2025, 07:00 PM IST
Student missing from alappuzha

Synopsis

ആലപ്പുഴ പൂച്ചാക്കലിൽ നിന്ന് കാണാതായ വിദ്യാർത്ഥികളെ കണ്ടെത്തി. ബെംഗളൂര്‍ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഇരുവരെയും കണ്ടെത്തിയത്. ഇന്നലെയാണ് വിദ്യാര്‍ത്ഥികളെ കണ്ടെത്തിയത് 

ആലപ്പുഴ: ആലപ്പുഴ പൂച്ചാക്കലിൽ നിന്ന് കാണാതായ വിദ്യാർത്ഥികളെ കണ്ടെത്തി. ബെംഗളൂര്‍ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഇരുവരെയും കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് സ്കൂൾ വിട്ട് വീട്ടിൽ എത്തിയ ശേഷം പുറത്ത് പോയ കുട്ടികൾ തിരികെ എത്താത്തതിനെ തുടർന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് ഇവർ ബെംഗളൂരുവില്‍ ഉണ്ടെന്ന് റെയിൽവേ പൊലീസ് അറിയിച്ചത്. 

എറണാകുളത്ത് നിന്നാണ് കുട്ടികൾ ട്രെയിനിൽ ബെംഗളൂരുവിലേക്ക് പോയത്. ബെംഗളൂര്‍ റെയിൽവേ സ്റ്റേഷനിൽ കുട്ടികൾ വന്നിറങ്ങുന്നത് കണ്ട് സംശയം തോന്നിയ റെയിൽവേ പൊലീസ് വിവരങ്ങൾ തിരക്കുകയും തുടർന്ന് പൂച്ചാക്കൽ പൊലീസ് സ്റ്റേഷനിലും ബന്ധുക്കളെയും വിവരമറിയിക്കുകയുമായിരുന്നു. വിദ്യാർത്ഥികളെ വൈകാതെ നാട്ടിൽ എത്തിക്കും.

 

PREV
Read more Articles on
click me!

Recommended Stories

പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ
മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ