കണ്ണൂർ താലൂക്ക് ഓഫീസ് കോമ്പൗണ്ടിൽ കാറിനുള്ളില്‍ യുവാവിന്‍റെ മൃതദേഹം; ദുരൂഹത

Published : Dec 01, 2019, 02:22 PM ISTUpdated : Dec 01, 2019, 02:41 PM IST
കണ്ണൂർ താലൂക്ക് ഓഫീസ് കോമ്പൗണ്ടിൽ കാറിനുള്ളില്‍ യുവാവിന്‍റെ മൃതദേഹം; ദുരൂഹത

Synopsis

ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

കണ്ണൂര്‍: കണ്ണൂർ താലൂക്ക് ഓഫീസ് കോമ്പൗണ്ടിൽ കാറിനുള്ളിൽ ദുരൂഹ സാഹചര്യത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിക്കുന്ന് സ്വദേശി ശ്രീജിത്താണ് മരിച്ചത്. ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പൊന്നാനി അസിസ്റ്റന്‍റ് ലേബര്‍ ഓഫീസറാണ് ശ്രീജിത്ത്. ഇന്ന് രാവിലെ നാട്ടുകാരാണ് സംഭവം പൊലീസില്‍ അറിയിക്കുന്നത്. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ശ്രീജിത്തിന്‍റെ ഭാര്യ ബിന്ദുവും മകനും ഗള്‍ഫിലാണ്.  

PREV
click me!

Recommended Stories

നടൻ ദിലീപിന് നീതി കിട്ടിയെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്; 'സർക്കാർ അപ്പീൽ നൽകുന്നത് ദ്രോഹിക്കാൻ'
'തിലകം തിരുവനന്തപുരം'; ശബരിമല വിശ്വാസികൾ ഈ തെരഞ്ഞെടുപ്പിലും പ്രതികാരം വീട്ടുമെന്ന് സുരേഷ് ഗോപി