ഡ്യൂട്ടിക്കിടെ പൊലീസുകാർ മദ്യപിച്ചെന്ന് ആരോപണം; രാത്രി പട്രോളിംഗിനിടെ പൊലീസുകാരെ തടഞ്ഞുവെച്ച് നാട്ടുകാർ

Published : Apr 08, 2025, 03:02 PM ISTUpdated : Apr 08, 2025, 03:07 PM IST
ഡ്യൂട്ടിക്കിടെ പൊലീസുകാർ മദ്യപിച്ചെന്ന് ആരോപണം; രാത്രി പട്രോളിംഗിനിടെ പൊലീസുകാരെ തടഞ്ഞുവെച്ച് നാട്ടുകാർ

Synopsis

കൊല്ലം പത്തനാപുരത്തായിരുന്നു സംഭവം. കൺട്രോൾ റൂം വാഹനത്തിൽ ഇരുന്ന് എസ്ഐ ഉൾപ്പടെയുള്ളവർ മദ്യപിച്ചെന്നായിരുന്നു ആരോപണം.

കൊല്ലം: ഡ്യൂട്ടിക്കിടെ മദ്യപിച്ചെന്ന് ആരോപിച്ച് രാത്രി പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസുകാരെ നാട്ടുകാർ തടഞ്ഞുവെച്ചു. കൊല്ലം പത്തനാപുരത്താണ് സംഭവം ഉണ്ടായത്. കൺട്രോൾ റൂം വാഹനത്തിൽ ഇരുന്ന് എസ്ഐ ഉൾപ്പടെയുള്ളവർ മദ്യപിച്ചെന്നായിരുന്നു ആരോപണം. നാട്ടുകാർ ആവശ്യപ്പെട്ടിട്ടും പൊലീസുകാർ വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയില്ല.

തടഞ്ഞ നാട്ടുകാരെ തട്ടിനീക്കിയാണ് പൊലീസുകാർ വാഹനവുമായി സ്ഥലത്ത് നിന്ന് പോയത്. എന്നാൽ മദ്യലഹരിയിൽ എത്തിയ സംഘം ഡ്യൂട്ടി തടസപ്പെടുത്തിയതിനെ തുടർന്നുണ്ടായ തർക്കമെന്നാണ് വാഹനത്തിലുണ്ടായിരുന്ന എസ് ഐ സുമേഷിൻ്റെ വിശദീകരണം. സംഘം ചേർന്ന് ആക്രമിക്കാൻ ശ്രമിച്ചതോടെയാണ് ഡ്രൈവറും താനും സ്ഥലത്ത് നിന്ന് മാറിയതെന്നാണ് എസ്ഐ പറയുന്നത്. ഏപ്രിൽ 4 ന് രാത്രി നടന്ന സംഭവത്തിൻ്റെ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ അടക്കം പ്രചരിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് വകുപ്പ് തല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം