അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് വീഴ്ച: സുധാകരനെത്തി, രണ്ടംഗ സിപിഎം കമ്മീഷൻ തെളിവെടുപ്പ് തുടങ്ങി

By Web TeamFirst Published Jul 24, 2021, 10:26 AM IST
Highlights

കമ്മീഷൻ അംഗങ്ങളായ കെ ജെ തോമസും എളമരം കരീമും ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തി. തെളിവെടുപ്പിന് ഹാജരാകാൻ മുൻ മന്ത്രി ജി സുധാകരനും എത്തിച്ചേർന്നു.

തിരുവനന്തപുരം: അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് വീഴ്ചകൾ അന്വേഷിക്കുന്ന സിപിഎമ്മിന്റെ രണ്ടംഗ കമ്മീഷൻ തെളിവെടുപ്പ് തുടങ്ങി. കമ്മീഷൻ അംഗങ്ങളായ കെ ജെ തോമസും എളമരം കരീമും ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തി. തെളിവെടുപ്പിന് മുൻ മന്ത്രി ജി സുധാകരനും എത്തിച്ചേർന്നു. ജി.സുധാകരനടക്കമുള്ളവർക്കെതിരായ ആരോപണങ്ങളിൽ തെളിവ് ശേഖരിക്കാനാണ് കമ്മീഷൻ തീരുമാനം. പരാതിക്കാരിൽ നിന്നും വിവരങ്ങൾ ശേഖരിക്കും. നാളെ നടത്താൻ തീരുമാനിച്ച തെളിവെടുപ്പ് നേരത്തെയാക്കുകയായിരുന്നു.

തെരഞ്ഞെടുപ്പിൽ വീഴ്ച പറ്റിയോയെന്ന് പരിശോധിക്കാൻ സംസ്ഥാന കമ്മിറ്റിയാണ് രണ്ടംഗം കമ്മീഷനെ നിയോഗിച്ചത്. അമ്പലപ്പുഴയിൽ സുധാകരൻ തെരഞ്ഞെടുപ്പ്  പ്രചാരണത്തിൽ സജീവമായില്ലെന്നായിരുന്നു പ്രധാന വിമർശനം. അന്വേഷണം വ്യക്തിപരമല്ലെന്ന് നേതൃത്വം പറയുമ്പോഴും പരാതികൾ ജി.സുധാകരനെതിരെ മാത്രമാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!