കരുവന്നൂർ വായ്പ തട്ടിപ്പ്; അന്വേഷണം കൂടുതൽ പ്രദേശിക സി പി എം നേതാക്കളിലേക്ക്

By Web TeamFirst Published Jul 24, 2021, 10:18 AM IST
Highlights

കേസിൽ മുഖ്യപ്രതികളുൾപ്പടെ മൂന്ന് പേർ സി പി എം അംഗങ്ങളാണ്. ഇവരിൽ രണ്ട് പേർ പാർട്ടി ലോക്കൽ കമ്മിറ്റി അംഗങ്ങളാണ്.

തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്കിലെ 100 കോടി രൂപയുടെ വായ്പ തട്ടിപ്പ് കേസന്വേഷണം കൂടുതൽ  പ്രദേശിക സി പി എം നേതാക്കളിലേക്ക്. ഒളിവിലുള്ള പ്രതികളെ കുറിച്ച് സൂചന കിട്ടിയതെന്ന്   അന്വേഷണ സംഘം അറിയിച്ചു. കേസില്‍ കൂടുതൽ പേർ പ്രതികളായേക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു.

കേസിൽ മുഖ്യപ്രതികളുൾപ്പടെ മൂന്ന് പേർ സി പി എം അംഗങ്ങളാണ്. ഇവരിൽ രണ്ട് പേർ പാർട്ടി ലോക്കൽ കമ്മിറ്റി അംഗങ്ങളാണ്. മാനേജർ  ബിജു കരീം, സെക്രട്ടറി  ടി.ആർ സുനിൽ കുമാർ, ചീഫ് അക്കൗണ്ടന്‍റ് സി കെ ജിൽസ് എന്നീ പ്രതികൾ പാർട്ടി അം​ഗങ്ങളാണെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. ബിജു കരീം സിപിഎം പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റി അംഗമാണ്. ടി.ആർ സുനിൽ കുമാർ കരുവന്നൂർ ലോക്കൽ കമ്മിറ്റി അം​ഗമാണ്.

പ്രതികളായ സി പി എം അംഗങ്ങൾക്കെതിരായ നടപടി ചർച്ച ചെയ്യാൻ നാളെ അടിയന്തിര ജില്ല സെക്രട്ടേറിയറ്റ് യോഗം ചേരും. സംസ്ഥാന പ്രതിനിധിയുടെ സാന്നിധ്യത്തിലായിരിക്കും യോഗം ചേരുക. സിപിഎം സംസ്ഥാന നേതൃത്വത്തിന്‍റെ നിർദേശ പ്രകാരമാണ് യോഗം. ബാങ്ക് ജീവനക്കാർ, ഭരണ സമിതി അംഗങ്ങൾ എന്നിവർ ഉൾപ്പടെ ആറ് പേരിൽ നിന്ന് സിപിഎം വിശദീകരണം തേടിയിരുന്നു.

Read Also: കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ഭരണസമിതിക്കെതിരെ പ്രതികളുടെ കുടുംബം; അക്കൗണ്ടന്റിനെ കുടുക്കിയതാണെന്ന് ഭാര്യ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!