'അമ്മയ്ക്ക് ജന്മദിനാശംസകൾ': മാതാ അമൃതാനന്ദമയിയെ പ്രശംസിച്ച് ജെപി നദ്ദയടക്കം രാഷ്ട്രീയ നേതാക്കൾ; അമൃതവർഷം 72 ന് തുടക്കം

Published : Sep 27, 2025, 03:48 PM IST
Amritavarsham 72

Synopsis

കൊല്ലം അമൃതപുരിയിൽ മാതാ അമൃതാനന്ദമയിയുടെ 72-ാം ജന്മദിനാഘോഷം അമൃതവർഷം 72 എന്ന പേരിൽ തുടങ്ങി. ജെ.പി നദ്ദ, കെ.സി വേണുഗോപാൽ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. സൗജന്യ ശസ്ത്രക്രിയകളും നിർധനർക്ക് 6000 ശൗചാലയങ്ങൾ നിർമ്മിച്ചു നൽകുന്ന പദ്ധതി പ്രഖ്യാപിച്ചു

കൊല്ലം: മാതാ അമൃതാനന്ദമയിയുടെ 72ആം ജൻമദിനാഘോഷത്തിൻ്റെ ഭാഗമായി കൊല്ലത്ത് അമൃതപുരി കാമ്പസിൽ അമൃതവർഷം -72 പരിപാടിക്ക് തുടക്കം കുറിച്ചു. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, വി മുരളീധരൻ, വെള്ളാപ്പള്ളി നടേശൻ, കുമ്മനം രാജശേഖരൻ തുടങ്ങിയവർ ഇന്ന് ജന്മദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന പരിപാടിയിൽ ഭാഗമായി.

മലയാളത്തിൽ 'അമ്മയ്ക്ക് ജന്മദിനാശംസകൾ', ആശംസിച്ചാണ് ബിജെപി ദേശീയ അധ്യക്ഷൻ സംസാരിച്ചത്. 'ആതുര സേവനം, വിദ്യാഭ്യാസം തുടങ്ങി നിരവധി മേഖലകളിലെ മാതാ അമൃതാനന്ദമയിയുടെ പ്രയത്നം വലുതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അമ്മയുമായി ചേർന്ന് ആരോഗ്യ രംഗത്ത് വിവിധ പദ്ധതികൾ നടപ്പിലാക്കാൻ കേന്ദ്ര സർക്കാരിന് കഴിഞ്ഞു. വിദ്യാഭ്യാസ രംഗത്ത് നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്. ദുരന്ത നിവാരണ പ്രവർത്തനങ്ങളിലും സാമൂഹിക പ്രവർത്തനങ്ങളിലും അമ്മ മാതൃകയാണ്. അമ്മയിലൂടെ ഐക്യരാഷ്ട്ര സഭയിൽ ഭാരതത്തിന്റെ യശസ് ഉയർന്നുവെന്നും,' ജെപി നദ്ദ പ്രസംഗത്തിൽ പറഞ്ഞു.

അമൃതവർഷം 72 എന്ന പേരിൽ നടക്കുന്ന പിറന്നാൾ ആഘോഷത്തിന് രാവിലെ 5 മണിക്ക് 72 ഗണപതി ഹോമങ്ങളോടെയാണ് തുടക്കമായത്. ഔദ്യോഗിക ചടങ്ങിൽ കേന്ദ്ര മന്ത്രിമാർ, എം.പിമാർ, മറ്റ് ജനപ്രതിനിധികൾ, സന്യാസി ശ്രേഷ്‌ടരും പങ്കെടുത്തു. അമൃത ആശുപത്രികളിൽ നടത്താൻ പോകുന്ന സൗജന്യ ശാസ്ത്രക്രിയകളുടെ പ്രഖ്യാപനം, നിർധനർക്ക് 6000 ശൗചാലയങ്ങൾ നിർമ്മിച്ചു നൽകുന്നതിൻ്റെ പ്രഖ്യാപനം എന്നിവയും ചടങ്ങിൽ നടന്നു. ലക്ഷക്കണക്കിന് ഭക്തർ ആഘോഷങ്ങളിൽ പങ്കെടുത്തു.

ഐക്യരാഷ്ട്രസഭയിൽ അമൃതാനന്ദമയി മലയാളത്തിൽ പ്രസംഗിച്ചതിൻ്റെ രജത ജൂബിലിയുടെ ഭാഗമായുള്ള സംസ്ഥാന സർക്കാരിന്റെ ആദരം ഇന്നലെ മന്ത്രി സജി ചെറിയാൻ സമർപ്പിച്ചിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പിണറായിയിൽ പൊട്ടിയത് സ്ഫോടക വസ്തു തന്നെ, പൊലീസിന്റെയും സിപിഎമ്മിന്റേയും വാദം പൊളിച്ച് ദൃശ്യങ്ങൾ
ശബരിമല സ്വർണക്കൊള്ളക്കേസ്: പങ്കജ് ഭണ്ഡാരിയേയും ഗോവർധനേയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു