Palakakd Murder : തൊഴുത്തിലെ വെള്ളം ഒഴുക്കുന്നതിനെ ചൊല്ലി തര്‍ക്കം; വയോധികനെ അയല്‍വാസി തലയ്ക്കടിച്ച് കൊന്നു

Published : Jan 08, 2022, 10:08 AM ISTUpdated : Jan 08, 2022, 11:18 AM IST
Palakakd Murder : തൊഴുത്തിലെ വെള്ളം ഒഴുക്കുന്നതിനെ ചൊല്ലി തര്‍ക്കം; വയോധികനെ അയല്‍വാസി തലയ്ക്കടിച്ച് കൊന്നു

Synopsis

ബാപ്പൂട്ടിയെ അക്രമിച്ച കേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയതിന് പിന്നാലെയാണ് അബ്ദുള്‍ റഹ്മാന്‍ കൊലനടത്തിയതെന്ന് പൊലീസ് അറിയിച്ചു.   

പാലക്കാട്: ആലത്തൂര്‍ തോണിപ്പാടത്ത് 63 കാരനെ അയല്‍വായി അടിച്ചുകൊന്നു (Murder). ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്. തൊഴുത്ത് കഴുകിയ വെള്ളം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് ആലത്തൂര്‍ അമ്പാട്ടുപറമ്പില്‍ ബാപ്പൂട്ടിയെന്ന 63 കാരനെ അയല്‍വാസി അബ്ദുള്‍ റഹ്മാന്‍ കൊലപ്പെടുത്തിയത്. അബ്ദുള്‍ റഹ്മാനും മകന്‍ ഷാജഹാനും പൊലീസ് പിടിയിലായി. ബാപ്പൂട്ടിയെ ആക്രമിച്ച കേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയതിന് പിന്നാലെയാണ് അബ്ദുള്‍ റഹ്മാന്‍ കൊലനടത്തിയതെന്ന് പൊലീസ് അറിയിച്ചു. 

അതേസമയം പാലക്കാട് പുതുനഗരത്തിന് സമീപം ചോറക്കോട് 40 വയസ്സ് തോന്നിക്കുന്ന സ്ത്രീയെ കഴുത്തറുത്തത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഈ പ്രദേശത്തത് ടെന്‍റടിച്ച് താമസിച്ച് വീട്ടുജോലികള്‍ ചെയ്യുന്ന തമിഴ് സ്ത്രീയാണ് കൊല്ലപ്പെട്ടത്. കൊലപാതകം നടന്ന സ്ഥലത്തുനിന്ന് വെട്ടുകത്തിയും മദ്യക്കുപ്പിയും കണ്ടെടുത്തിട്ടുണ്ട്. ഇന്നലെ രാത്രി എട്ടേമുക്കാലിന് സ്ത്രീയെ ഇവിടെ കണ്ടതായി നാട്ടുകാരന്‍ പറഞ്ഞു. ഇവരുടെ കൂടെ ഒരു പുരുഷനും ഉണ്ടായിരുന്നു. ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു. സമീപ പ്രദേശത്തെ സിസിടവി ക്യാമറകള്‍ പൊലീസ് പരിശോധിക്കും. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഒളിവില്‍ നിന്ന് പുറത്തേക്ക്; വോട്ടുചെയ്യാനെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍, പാലക്കാട് കുന്നത്തൂര്‍മേട് ബൂത്തില്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തി
ഒരേ ഒരു ലക്ഷ്യം, 5000 കീ.മീ താണ്ടി സ്വന്തം വിമാനത്തിൽ പറന്നിറങ്ങി എം എ യൂസഫലി; നൽകിയത് സുപ്രധാനമായ സന്ദേശം, വോട്ട് രേഖപ്പെടുത്തി