മൃതദേഹത്തിന് സമീപത്ത് നിന്ന് മദ്യക്കുപ്പിയും വെട്ടുകത്തിയും കണ്ടെടുത്തു. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. 

പാലക്കാട്: പാലക്കാട് ( Palakkad Murder ) പുതുനഗരം ചോറക്കോട് സ്ത്രീ കൊല്ലപ്പെട്ട നിലയില്‍ Woman Death). ചെമ്മണാമ്പതി സ്വദേശിനി ജാൻ ബീവി(40) ആണ് കൊല്ലപ്പെട്ടത്. കഴുത്തറത്ത നിലയില്‍ റോഡരികിലാണ് ജാന്‍ ബീവിയുടെ മൃതേദഹം കണ്ടെത്തിയത്. കൈക്കും വെട്ടേറ്റിട്ടുണ്ട്. കൊലപാതകം നടന്ന സ്ഥലത്ത് നിന്ന് വെട്ടുകത്തിയും മദ്യക്കുപ്പികളും കണ്ടെടുത്തിട്ടുണ്ട്. 

സമീപ പ്രദേശങ്ങളിലെ വീട്ടുജോലികള്‍ ചെയ്താണ് ജാന്‍ ബീവി കഴിഞ്ഞിരുന്നത്. ആറുമാസം മുമ്പാണ് ഇവര്‍ ഇവിടെ താമസം തുടങ്ങിയത്. ഇന്നലെ രാത്രി എട്ടേമുക്കാലിന് ജാന്‍ ബീവിയെ ഇവിടെ കണ്ടതായി നാട്ടുകാരന്‍ പറഞ്ഞു. ഇവരുടെ കൂടെ ഒരു പുരുഷനും ഉണ്ടായിരുന്നു. ജാൻ ബീവിക്കൊപ്പം താമസിച്ച പല്ലശന സ്വദേശിയാണ് കൊലയ്ക്കു പിന്നാലെന്ന് സൂചന. ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു. സമീപ പ്രദേശത്തെ സിസിടവി ക്യാമറകള്‍ പൊലീസ് പരിശോധിക്കും. സ്ത്രീയുടെ കൊലപാതകത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി പാലക്കാട് എസ്‍പി അറിയിച്ചു.