നിയന്ത്രണംവിട്ട കാർ പഞ്ചായത്ത് ഓഫീസിലേക്ക് ഇടിച്ചു കേറി; മദ്യപിച്ച് ലക്കുകെട്ട പൊലീസുകാരനെന്ന് നാട്ടുകാർ

Published : Jul 17, 2024, 08:52 AM ISTUpdated : Jul 17, 2024, 08:56 AM IST
നിയന്ത്രണംവിട്ട കാർ പഞ്ചായത്ത് ഓഫീസിലേക്ക് ഇടിച്ചു കേറി; മദ്യപിച്ച് ലക്കുകെട്ട പൊലീസുകാരനെന്ന് നാട്ടുകാർ

Synopsis

ഇടിയുടെ ആഘാതത്തിൽ പഞ്ചായത്തിലെ ഓഫീൻ്റെ ഗ്ലാസും തകർന്നു. ഇന്ന് പുലർച്ചെയാണ് സംഭവം. അതേസമയം, മദ്യപിച്ച് വാഹനമോടിച്ച പൊലീസുകാരനാണ് വാഹനം ഇടിച്ച് കേറ്റിയതെന്ന് നാട്ടുകാർ പറയുന്നു. 

തിരുവനന്തപുരം: നിയന്ത്രണംവിട്ട കാർ പഞ്ചായത്ത് ഓഫീസിൽ ഇടിച്ചു കയറി ഓഫീസിൻ്റെ ഒരു ഭാഗം തകർന്നു. നെയ്യാറ്റിൻകര കുന്നത്തുകാൽ പഞ്ചായത്തിലേക്കാണ് കാർ ഇടിച്ചു കയറിയത്. പഞ്ചായത്തിന്റെ മതിലും ഗേറ്റും കാർ തകർത്തു. ഇടിയുടെ ആഘാതത്തിൽ ഓഫീൻ്റെ ഗ്ലാസും തകർന്നു. ഇന്ന് പുലർച്ചെയാണ് സംഭവം. വാഹനം അമിത വേഗതയിലെത്തി പഞ്ചായത്ത് ഓഫീസിൻ്റെ ഒരു ഭാഗം തകർക്കുകയായിരുന്നു. എന്നാൽ സംഭവത്തിന് ശേഷം കാറിലുണ്ടായിരുന്നയാൾ അയാളുടെ ബന്ധുവിനെ വിളിച്ച് രക്ഷപ്പെടുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഇയാളുടെ താടിയെല്ലിന് നിസാരമായി പരിക്കേറ്റിരുന്നു. മദ്യപിച്ച് വാഹനമോടിച്ചത് പൊലീസുകാരനാണെന്നാണ് നാട്ടുകാർ പറയുന്നത്. വാഹനത്തിൻ്റെ നമ്പർ പൊലീസുകാരൻ്റേതാണ്. എന്നാൽ പൊലീസ് അന്വേഷണത്തിൽ മാത്രമേ ഇത് വ്യക്തമാവൂ. 

പെട്രോള്‍ പമ്പ് ജീവനക്കാരന്‍റെ മുഖത്തടിക്കുന്ന സ്ത്രീയുടെ വീഡിയോ വൈറൽ; ചേരി തിരിഞ്ഞ് സോഷ്യൽ മീഡിയ

https://www.youtube.com/watch?v=Ko18SgceYX8

PREV
Read more Articles on
click me!

Recommended Stories

വീണ്ടും തിരക്കിലമർന്ന് സന്നിധാനം; മണിക്കൂറുകള്‍ ക്യൂ നിന്ന് വിശ്വാസികള്‍, രണ്ട് ദിവസമായി ദർശനം നടത്തിയത് ഒരു ലക്ഷത്തിനടുത്ത് ഭക്തർ
'പരാതിയിലും മൊഴിയിലും വൈരുദ്ധ്യം, ബലാത്സംഗത്തിന് പ്രഥമദൃഷ്ട്യ തെളിവില്ല'; രാഹുലിന് ജാമ്യം നൽകിയുള്ള കോടതി ഉത്തരവ് പുറത്ത്