തൊഴിൽ നിയമങ്ങൾ ലംഘിക്കുന്ന മുത്തൂറ്റ് എംഡിയെ അറസ്റ്റ് ചെയ്യണമെന്ന് ആനത്തലവട്ടം ആനന്ദൻ

By Web TeamFirst Published Jan 16, 2020, 3:40 PM IST
Highlights

കൊച്ചിയില്‍ മുത്തൂറ്റ് ആസ്ഥാനത്തേക്ക് സംയുക്ത ട്രേഡ് യൂണിയന്‍റെ ആഭിമുഖ്യത്തില്‍ നടന്ന മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു ആനത്തലവട്ടം ആനന്ദന്‍.

കൊച്ചി: തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുന്ന മുത്തൂറ്റ് എംഡിയെ അറസ്റ്റ് ചെയ്യുകയാണ് വേണ്ടതെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്‍റ് ആനത്തലവട്ടം ആനന്ദന്‍. സമരം ചെയ്യുന്ന തൊഴിലാളികളെ പിരിച്ചു വിട്ട് കേരളത്തില്‍ ബിസിനസ് നടത്താമെന്ന് മുത്തൂറ്റ് മാനേജ്മെന്‍റ്  കരുതണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ മുത്തൂറ്റ് ആസ്ഥാനത്തേക്ക് സംയുക്ത ട്രേഡ് യൂണിയന്‍റെ ആഭിമുഖ്യത്തില്‍ നടന്ന മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു ആനത്തലവട്ടം ആനന്ദന്‍.

മുത്തൂറ്റ് ഫൈനാൻസിൽ ലേബർ കമ്മീഷണർ ഇടപെട്ട് കഴിഞ്ഞ ദിവസം നടത്തിയ ചർച്ചയും പരാജയപ്പെട്ടത്തോടെ സിഐടിയുവിന്‍റെ നേതൃത്വത്തിലുള്ള സമരം തുടരുകയാണ്. പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാനാകില്ലെന്ന് മുത്തൂറ്റ് മാനേജ്മെന്‍റ് ഉറച്ച നിലപാടെടുത്തതോടെ, സമരം ശക്തമായി തുടരുമെന്ന് സിഐടിയുവും വ്യക്തമാക്കുകയായിരുന്നു. സമവായശ്രമം അവസാനിപ്പിക്കില്ലെന്നും ഈ മാസം ഇരുപതാം തീയതി വീണ്ടും ചർച്ച നടത്തുമെന്നും തൊഴിൽ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Read more: മുത്തൂറ്റ് ചർച്ച പരാജയം: പിരിച്ചു വിട്ടവരെ തിരിച്ചെടുക്കില്ലെന്ന് മാനേജ്മെന്‍റ്, സമരം തുടരും

മുത്തൂറ്റ് എംഡിക്ക് നേരെയും സമരവുമായി സഹകരിക്കാത്ത തൊഴിലാളികൾക്കും എതിരെ നടന്ന അക്രമങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് സഹകരിക്കേണ്ടെന്ന തീരുമാനം മാനേജ്മെന്‍റ് കൈക്കൊണ്ടതെന്നാണ് സൂചന. കൊച്ചിയിലെ മുത്തൂറ്റ് ഹെഡ് ഓഫീസിന് മുന്നിൽ വച്ചാണ് മുത്തൂറ്റ് എംഡി ജോർജ് അലക്സാണ്ടറിന് നേരെ കല്ലേറുണ്ടായത്. കല്ലേറിൽ ജോർജ് അലക്സാണ്ടറിന് പരിക്കേറ്റു. ഡിസംബർ രണ്ടാം തീയതി മുതൽ മുത്തൂറ്റ് ഹെഡ് ഓഫീസിന് മുന്നിൽ സിഐടിയുവിന്‍റെ നേതൃത്വത്തിൽ സമരം നടന്നുവരികയായിരുന്നു. 

Read more: മുത്തൂറ്റ് ശാഖ തുറക്കാനെത്തിയ ജീവനക്കാര്‍ക്ക് നേരെ സിഐടിയു ആക്രമണം; രണ്ട് ജീവനക്കാര്‍ക്ക് പരിക്ക്

Read more: 'ഈ കല്ല് എന്‍റപ്പന്‍റെ ദേഹത്ത് കൊണ്ടെങ്കിലോ?', ആസൂത്രിത അക്രമമെന്ന് മുത്തൂറ്റ് എംഡിയുടെ മകൻ

Read more: 'കല്ലെറിഞ്ഞത് തൊഴിലാളികളാകില്ല, സർക്കാരിനെ മുത്തൂറ്റ് വെല്ലുവിളിക്കുകയാണ്', തൊഴിൽ മന്ത്രി

click me!