വക്കീൽ നോട്ടീസുമായി ആൻ്റോ ആൻറണി, ഉടുതുണി അഴിച്ചു നിൽക്കുന്ന ആൻ്റോ ആന്റണിക്ക് എന്ത് മാനമെന്ന് ഉദയഭാനുവിന്റെ പരിഹാസം

Published : Feb 10, 2026, 10:45 AM IST
anto antony udayabhanu

Synopsis

സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായ ഉദയഭാനു ആരോപണങ്ങൾ പിൻവലിച്ചില്ലെങ്കിൽ നിയമനടപടി തുടങ്ങുമെന്നും വക്കീൽ നോട്ടീസ്

തിരുവനന്തപുരം: സിപിഎം നേതാവ് കെപി ഉദയഭാനുവിനെതിരെ വക്കീൽ നോട്ടീസുമായി ആൻ്റോ ആൻറണി. രണ്ട് ആരോപണങ്ങളിലാണ് നിയമനടപടി. തന്ത്രിയുടെ രണ്ടരക്കോടി നെടുംപറമ്പിൽ ഫിനാൻസിൽ നിക്ഷേപിച്ചെന്നും ബാങ്ക് പൊളിഞ്ഞപ്പോൾ ആന്റോ ആൻറണി തുക പിൻവലിചെന്നുമുള്ള ആക്ഷേപം. എൻ എം രാജുവിന്റെ കൈയിൽ നിന്നും രണ്ടുകോടി വാങ്ങിയെങ്കിലും 20 ലക്ഷം മാത്രമാണ് തിരികെ കൊടുത്തതെന്ന മറ്റൊരു ആരോപണം. രണ്ട് ആരോപണങ്ങളും അടിസ്ഥാന രഹിതമെന്ന് ആന്റോ ആൻറണി വിശദമാക്കുന്നത്. സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായ ഉദയഭാനു ആരോപണങ്ങൾ പിൻവലിച്ചില്ലെങ്കിൽ നിയമനടപടി തുടങ്ങുമെന്നും വക്കീൽ നോട്ടീസ് വിശദമാക്കുന്നത്. ഒരു കോടി രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ടു.

തിരുവല്ലയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ തന്ത്രി രണ്ടരക്കോടി നിക്ഷേപിച്ചു എന്ന് മാധ്യമ വാർത്ത വന്നിരുന്നുവെന്നും മാധ്യമങ്ങളിൽ വന്ന വാർത്ത കണ്ടാണ് താൻ പ്രതികരിച്ചത് എന്ന് ഉദയഭാനു നോട്ടീസിന് പിന്നാലെ പ്രതികരിക്കുന്നത്. ആൻ്റോ ആൻറണി രണ്ടര കോടി രൂപ പിൻവലിച്ചു എന്നത് വളരെ വ്യക്തമാണ്. എല്ലാം അന്വേഷിച്ചു കണ്ടെത്തട്ടെ. ഇ ഡി യുടെ കയ്യിൽ രേഖ ഉണ്ട്. ഇഡി പരിശോധിക്കട്ടെ. ആൻ്റോയുടെ വക്കീൽ നോട്ടീസിനെ നിയമപരമായി നേരിടും. മാപ്പ് പറയേണ്ടത് ആൻ്റോ ആൻറണിയാണെന്നും ബാക്കി സാമ്പത്തിക ക്രമക്കേടുകളുടെ പട്ടിക കൂടി വരുന്നുണ്ടെന്നും കെ പി ഉദയഭാനു പ്രതികരിച്ചു. 

സമൂഹത്തിന് മുന്നിൽ മാനത്തിൻ്റെ ഉടുതുണി അഴിച്ചു നിൽക്കുന്ന ആൻ്റോ ആന്റണിക്ക് എന്ത് മാനനഷ്ട കേസ് എന്നും ഉദയഭാനു പരിഹസിച്ചു. എൻ എം രാജുവിന്റെ കയ്യിൽ നിന്ന് എംപി രണ്ട് കോടി വാങ്ങി. എൻ.എം രാജു വാർത്ത സമ്മേളനത്തിൽ ഇത് വ്യക്തമാക്കിയതാണ്. അതിന്ആൻ്റോ ആൻറണിയാണ് മറുപടി പറയേണ്ടത്. എങ്ങനെ പണം വാങ്ങിച്ചു എന്തിനു പണം വാങ്ങിച്ചു എന്ന് വ്യക്തമാക്കണമെന്നും ഉദയഭാനു പ്രതികരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

 

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല സ്വര്‍ണക്കൊള്ള കേസ്: നടന്‍ ജയറാം ഇഡി റഡാറില്‍, അന്വേഷണം ഇനി എങ്ങോട്ട്?
കേരളത്തിനുള്ള കേന്ദ്രത്തിന്‍റെ സമ്മാനമെന്ന് സുരേഷ് ഗോപി എംപി; 2 സുപ്രധാന പദ്ധതികൾക്ക് അംഗീകാരം, ട്രെയിൻ യാത്രക്കാർക്ക് ആശ്വാസം