ആറന്മുളയിലെ ഡ്രോൺ സർവേ: എബ്രഹാം കലമണ്ണിലിന് കുരുക്ക്; ഡ്രോൺ പറത്തിയത് അനധികൃതമായി, റിപ്പോർട്ട് തേടി കളക്ടർ

Published : Jul 12, 2026, 01:57 PM IST
aranmula airport survey

Synopsis

വിമാനത്താവള പദ്ധതി പ്രദേശത്ത് ഡ്രോൺ പറത്തിയത് അനധികൃത നടപടിയാണെന്നാണ് കണ്ടെത്തൽ. മിച്ചഭൂമിയായി പ്രഖ്യാപിച്ചിടത്ത് എബ്രഹാമിന് അവകാശമില്ലെന്നും പറയുന്നു. സംഭവത്തിൽ ജില്ലാ കളക്ടർ കോഴഞ്ചേരി തഹസിൽദാരോട് അടിയന്തര റിപ്പോർട്ട് തേടി.

പത്തനംതിട്ട: ആറന്മുളയിലെ ഡ്രോൺ സർവേയിൽ ഭൂവുടമയായ എബ്രഹാം കലമണ്ണിലിന് കുരുക്ക്. വിമാനത്താവള പദ്ധതി പ്രദേശത്ത് ഡ്രോൺ പറത്തിയത് അനധികൃത നടപടിയാണെന്നാണ് കണ്ടെത്തൽ. മിച്ചഭൂമിയായി പ്രഖ്യാപിച്ചിടത്ത് എബ്രഹാമിന് അവകാശമില്ലെന്നും പറയുന്നു. സംഭവത്തിൽ ജില്ലാ കളക്ടർ കോഴഞ്ചേരി തഹസിൽദാരോട് അടിയന്തര റിപ്പോർട്ട് തേടി.

ത​ഹസിൽദാരുടെ റിപ്പോർട്ട് കിട്ടിയശേഷം അനധികൃത നടപടിയുടെ വിശദാംശങ്ങൾ ഹൈക്കോടതിയെ അറിയിക്കും. ഈമാസം 16ന് ആറന്മുള മിച്ചഭൂമി കേസ് പരിഗണിക്കുന്നുണ്ട്.

അതിനിടെ, വീണ്ടും ഡ്രോൺ സർവേ നടത്താൻ അനുവദിക്കില്ലെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി. എബ്രഹാം കലമണ്ണിലിന്റെ സർവേയ്ക്ക് റവന്യൂ ഉദ്യോ​ഗസ്ഥരുടെ ഒത്താശയുണ്ടെന്ന ആരോപണവും അന്വേഷിക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മെസിയുടെ പേരിൽ തട്ടിപ്പ്; സർക്കാരിന് മെല്ലെപ്പോക്ക്, മുൻ മന്ത്രി അബ്‌ദുറഹ്‌മാനെതിരെ വിജിലൻസ് കേസെടുക്കുന്ന കാര്യത്തിൽ തീരുമാനം നീളുന്നു
രാഹുൽ ​ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശം: ആർ ശ്രീലേഖക്കെതിരെ ഡിജിപിക്ക് പരാതി നൽകി യൂത്ത് കോൺ​ഗ്രസ് നേതാവ്