ഇരുട്ടിലാക്കി, വാതില്‍ കുത്തിത്തുറന്നു, മുറിയിലാകെ ചോര;മദ്യത്തിന്‍റെ പേരിലുള്ള തർക്കത്തിൽ യുവാവിനെ ആക്രമിച്ചു

Published : May 30, 2025, 06:46 PM ISTUpdated : May 30, 2025, 06:49 PM IST
ഇരുട്ടിലാക്കി, വാതില്‍ കുത്തിത്തുറന്നു, മുറിയിലാകെ ചോര;മദ്യത്തിന്‍റെ പേരിലുള്ള തർക്കത്തിൽ യുവാവിനെ ആക്രമിച്ചു

Synopsis

അക്രമത്തില്‍ പരിക്കേറ്റ് അവശനായി കിടന്ന അതിഥി തൊഴിലാളിയെ ആദ്യം തുറവൂര്‍ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു.

ചേര്‍ത്തല: മദ്യത്തിന്‍റെ പേരിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ആറംഗസംഘം അതിഥി തൊഴിലാളിയെ വീടുകയറി അക്രമിച്ചതായി പരാതി. പട്ടണക്കാട് അന്ധകാരനഴിയിലാണ് സംഭവം. തലക്കടിയേറ്റ ഇയാളെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പശ്ചിമബംഗാള്‍ സ്വദേശി ബിമല്‍കുമാര്‍ മിത്ര (34) ക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച രാത്രി 10.15 ഓടെയായിരുന്നു അക്രമം. 

പൊതുമാരമത്ത് കരാറുകാരന്‍ പോട്ടച്ചിറ സുനിലിന്‍റെ തൊഴിലാളിയാണ്. നാലുവര്‍ഷമായി അന്ധകാരനഴിയില്‍ താമസിക്കുന്ന ബിമല്‍കുമാര്‍ മിത്ര സുനിലിന്‍റെ അന്ധകാരനഴിയിലെ കുടുംബവീട്ടിലാണ് താമസിച്ചിരുന്നത്. വൈദ്യുതി ബന്ധം വിച്ഛേദിച്ച് വീടിന്‍റെ വാതിലുകള്‍ തകര്‍ത്താണ് അക്രമം. മുറിയിലാകെ ചോരവാര്‍ന്ന നിലയിലായിരുന്നു. വീടിനും കേടുപാടുകള്‍ വരുത്തിയിട്ടുണ്ട്. അക്രമത്തില്‍ പരിക്കേറ്റ് അവശനായി കിടന്ന ഇയാളെ ആദ്യം തുറവൂര്‍ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. പ്രദേശവാസികളായ ആറുപേരാണ് അക്രമിസംഘത്തിലുണ്ടായിരുന്നതെന്നാണ് പ്രാഥമികമായി കണ്ടെത്തിയിരിക്കുന്നത്. ഇവരെ പറ്റി ബിമല്‍കുമാര്‍ പൊലീസിന് മൊഴിനല്‍കിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം