
തിരുവനന്തപുരം : സർക്കാർ പറയുമ്പോഴും നീതി സ്റ്റോറുകളിൽ മരുന്ന് ലഭ്യമല്ല. പുറത്ത് നിന്ന് ഉയർന്ന വിലക്ക് മരുന്ന് വാങ്ങാനാകാതെ ബുദ്ധിമുട്ടുകയാണ് നിർധന കുടുംബങ്ങൾ. 15 കോടിയുടെ സർക്കാർ സഹായം പ്രഖ്യാപനത്തിൽ ഒതുങ്ങിയതായാണ് പരാതി. പുതിയ സർക്കാർ ചുമതലയേറ്റ് ദിവസങ്ങൾക്കുള്ളിൽ എൻഡോസൾഫാൻ ദുരിത ബാധിതരുടെ ക്ഷേമത്തിനായി 15 കോടി രൂപ പ്രഖ്യാപിച്ചിരുന്നു. ദുരിത ബാധിതരുടെ എല്ലാം പ്രശ്‌നങ്ങളും പരിഹരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ നൽകിയ ഉറപ്പ് ജലരേഖയായി. എൻഡോസൾഫാൻ ദുരിതബാധിതർക്ക് മൂന്ന് മാസമായി മരുന്ന് ലഭിക്കുന്നില്ല. പുറത്തു നിന്ന് ഉയർന്ന വില നൽകി മരുന്ന് വാങ്ങാൻ നിർധന കുടുംബങ്ങൾക്ക് സാധിക്കുന്നില്ല. കടുത്ത പ്രതിസന്ധിയിലാണിവർ. ദുരിതബാധിതരുടെ പെൻഷനും മുടങ്ങി കിടക്കുകയാണ്. പ്രശ്നങ്ങൾ ചർച്ച ചെയ്യേണ്ട റെമഡിയേഷൻ സെൽ, യോഗം ചേർന്നിട്ട് നാല് വർഷത്തോളമായി. അടിയന്തര നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണാനൊരുങ്ങുകയാണ് ദുരിതബാധിതർ.
എൻഡോസൾഫാൻ ഇരകളുടെ പ്രശ്‌ന പരിഹാരം അടിയന്തിരമായുണ്ടാവുമെന്ന് മന്ത്രി കെ.എം.ഷാജി. എന്നാൽ സൗജന്യ മരുന്ന് വിതരണം എന്ന് തുടങ്ങുമെന്ന് മന്ത്രി പറഞ്ഞില്ല. സാങ്കേതിക പ്രശ്‌നം പരിഹരിക്കുമെന്ന് മാത്രമായിരുന്നു മന്ത്രിയുടെ പ്രതികരണം. എൻഡോസൾഫാൻ ഇരകളുടെ പ്രശ്‌ന പരിഹാരം അടിയന്തിരമായുണ്ടാവും. അവരുടെ വിഷയം ഗൗരവത്തോടെ കാണുന്നു. സൗജന്യ മരുന്ന് വിതരണം എന്ന് തുടങ്ങുമെന്ന് ഉറപ്പ് പറയാതെ കാസറഗോഡ് എത്തിയ ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ എം ഷാജി സ്‌നേഹ സാന്ത്വനം പദ്ധതിക്ക് ബജറ്റിൽ അനുവദിച്ച തുക ജില്ലയിലേക്ക് ലഭിച്ചിട്ടില്ല. സാങ്കേതിക പ്രശ്‌നം പരിഹരിക്കും സെല്ല് യോഗം ഉടൻ ചേരാൻ ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam