ഒരു ജില്ലയെ ആകെ അപമാനിച്ച മുൻ എംഎൽഎയെ പിണറായി വിജയൻ ന്യായീകരിക്കുന്നത് ഖേദകരം: എസ്‍വൈഎസ്

Published : Oct 05, 2026, 01:00 PM IST
nandakumar pinarayi

Synopsis

മലപ്പുറം ജില്ലയെ അധിക്ഷേപിച്ച മുൻ എംഎൽഎ പി നന്ദകുമാറിനെതിരെ എസ് വൈ എസ് നേതാവ് അബ്ദുസമദ് പൂക്കോട്ടൂർ രംഗത്ത്. നന്ദകുമാറിനെ പിണറായി വിജയൻ ന്യായീകരിക്കുന്നത് ഖേദകരമാണെന്ന് അദ്ദേഹം പറഞ്ഞു.

മലപ്പുറം: മലപ്പുറത്തെ അധിക്ഷേപിച്ച മുൻ എംഎൽഎ പി നന്ദകുമാറിനെതിരെ വിമർശനവുമായി എസ് വൈ എസ്. ഒരു ജില്ലയെ മൊത്തമായി നന്ദകുമാർ അപമാനിച്ചെന്ന് അബ്ദുസമദ് പൂക്കോട്ടൂർ വിമർശിച്ചു. നന്ദകുമാറിൻ്റെ പരാമർശം മുൻവിധിയോടെയാണ്. പരാമർശത്തിൽ ഉറച്ച് നിന്ന് ന്യായീകരിക്കുകയാണ് നന്ദകുമാർ ചെയ്തത്. നന്ദകുമാറിനെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ന്യായീകരിക്കുന്നത് ഖേദകരമാണെന്ന് അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞു.

നേരത്തെയും പലരും സമാനമായ പ്രസ്താവനകൾ നടത്തിയിരുന്നുവെന്നും പക്ഷേ അവർ അത് തിരുത്തിയിട്ടുണ്ടെന്നും അബ്ദുസമദ് പൂക്കോട്ടൂർ ചൂണ്ടിക്കാട്ടി. കോടിയേരിയുടെ ആത്മശാന്തിക്ക് വേണ്ടി കുടുംബം സിഎച്ച് സെന്‍ററിൽ ആണ് ഭക്ഷണം കൊടുക്കാറുള്ളത്. ആ പാർട്ടിയിലെ നേതാവാണ് മലപ്പുറം ജില്ലയെ അപമാനിക്കുന്നത്. പാർട്ടിയുടെ തിരുത്തലുകൾ സ്വാഗതം ചെയ്യേണ്ടതാണ്, പക്ഷേ നേതാക്കളിൽ പലരും തിരുത്തുന്നില്ലെന്നും സമൂഹം വിലയിരുത്തുമെന്നും അബ്ദുസമദ് പൂക്കോട്ടൂർ പ്രതികരിച്ചു.

മത മൗലിക വർഗീയ വാദികളുടെ കൂടാണ് മലപ്പുറമെന്നായിരുന്നു നന്ദകുമാറിന്‍റെ പരാമർശം. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ ഉണ്ടായിരുന്ന വേദിയിലാണ് ഇത്തരം ഒരു വിവാദ പരാമർശം നന്ദകുമാർ നടത്തിയത്. വിപുലീകൃത ജില്ലാ കമ്മിറ്റിയിലെ പ്രസംഗത്തിലാണ് നന്ദകുമാറിന്‍റെ പരാമർശം ഉണ്ടായത്. എന്നാൽ നന്ദകുമാറിന്‍റെ പ്രസംഗത്തെ രാഷ്ട്രീയ എതിരാളികൾ വക്രീകരിച്ച് പ്രചരിപ്പിക്കുകയാണെന്ന് പിണറായി വിജയൻ ആരോപിച്ചു. അതിശക്തമായ മതസൗഹാർദ്ദം നിലനിൽക്കുന്ന പ്രദേശമാണ് മലപ്പുറമെന്നും ഈ അന്തരീക്ഷം തകർക്കാൻ മതമൗലികവാദികളും വർഗീയ ശക്തികളും ശ്രമിക്കുന്നുണ്ടെന്നും അതിനെതിരെ ജാഗ്രത പാലിക്കണമെന്നാണ് നന്ദകുമാർ ഉദ്ദേശിച്ചതെന്ന് പിണറായി വിശദീകരിച്ചു.

പരാമർശം വിവാദമായതോടെ വിശദീകരണവുമായി നന്ദകുമാർ രംഗത്തെത്തി. താൻ ഉദ്ദേശിച്ചത് ജില്ലയെ വർഗീയവാദികളുടെ കൂടാക്കാൻ അനുവദിക്കില്ല എന്നാണെന്ന് നന്ദകുമാർ പറഞ്ഞു. മലപ്പുറം ജില്ല എന്ന് പറയുമ്പോൾ കുറച്ചുപേരുടെ തറവാട്ട് സ്വത്താണെന്ന് ആരും ധരിക്കേണ്ട എന്നും നന്ദകുമാർ പറഞ്ഞു. മലപ്പുറം ജില്ലയുടെ പാരമ്പര്യം നല്ലവണ്ണം അറിയുന്ന ആളാണ് താൻ. മതനിരപേക്ഷ കേന്ദ്രം തന്നെ ആയിരുന്നു മലപ്പുറം. അതില്ലാതാക്കുന്ന തരത്തിലുള്ള നീക്കം ശക്തമാണ്. മതനിരപേക്ഷ മൂല്യം ഉയർത്തിപ്പിടിച്ചാണ് സിപിഎം മുന്നോട്ടു പോയിട്ടുള്ളതെന്നും നന്ദകുമാർ വിശദീകരിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എസ്എഫ്ഐയുമായുള്ള പോരിനിടെ കന്‍റോൺമെന്‍റ് എസ്എച്ച്ഒ സിഐ സതീഷ് അവധിയിൽ, എസ്ഐ ഗോകുലിനെ പരിശീലനത്തിന് വിട്ടു; വിശദീകരണവുമായി കമ്മീഷണർ
ട്രാൻസ് യുവതിയെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവം; യുവാവിന്‍റെ ഫോണിൽ നിരവധി യുവതികളുടെ ദൃശ്യങ്ങൾ, അന്വേഷണവുമായി പൊലീസ്