ഫേസ്ബുക്ക് കമന്റിന്റെ പേരിൽ ആക്രമണം, പ്രതികളെ സംരക്ഷിക്കുന്നു, പൊലീസിനെതിരെ കോൺഗ്രസ്

Published : Mar 04, 2022, 02:29 PM IST
ഫേസ്ബുക്ക് കമന്റിന്റെ പേരിൽ ആക്രമണം, പ്രതികളെ സംരക്ഷിക്കുന്നു, പൊലീസിനെതിരെ കോൺഗ്രസ്

Synopsis

ഇരുമ്പ് വടികൊണ്ടടിച്ച് കയ്യും കാലും ഒടിച്ചു. സിപിഎം കരിമണ്ണൂര്‍ ഏരിയ സെക്രട്ടറി പി.പി.സുമേഷിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്നാണ് ജോസഫിന്റെ മൊഴി. 

ഇടുക്കി: ഇടുക്കി (Idukki) കരിമണ്ണൂരിൽ ഫേസ്ബുക്ക് കമന്റിന്റെ (Facebook Comment) പേരിൽ മധ്യവയസ്കൻ ആക്രമിക്കപ്പെട്ട സംഭവത്തിൽ പൊലീസിനെതിരെ കോൺഗ്രസ് (Congress). പ്രതികളായ സിപിഎം പ്രവര്‍ത്തകരെ സംരക്ഷികയാണ് പൊലീസെന്നാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്ന ആരോപണം. ഫേസ്ബുക്ക് പോസ്റ്റിന് താഴെ ഏരിയ സെക്രട്ടറിയുടെ പേര് പരാമര്‍ശിച്ചെന്ന് പറഞ്ഞാണ് കരിമണ്ണൂര്‍ സ്വദേശി ജോസഫ് വെച്ചൂരിനെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചത്. 

ഇരുമ്പ് വടികൊണ്ടടിച്ച് കയ്യും കാലും ഒടിച്ചു. സിപിഎം കരിമണ്ണൂര്‍ ഏരിയ സെക്രട്ടറി പി.പി.സുമേഷിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്നാണ് ജോസഫിന്റെ മൊഴി. സംഭവത്തിൽ മറ്റ് രണ്ട് സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തെങ്കിലും സുമേഷിനെ ഇതുവരെ പിടികൂടിയിട്ടില്ല. ഇത് പൊലീസിന്റെ ഒത്തുകളിയെന്നാണ് കോൺഗ്രസിന്റെ ആരോപണം.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിരന്തരം ആക്രമിക്കപ്പെടുന്നെന്നും ഇത് സിപിഎം ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണെന്നും ഡീൻ കുര്യാക്കോസ് ആരോപിച്ചു. പൊലീസ് ഇതിന് കൂട്ടുനിൽക്കുകയാണെങ്കിൽ കടുത്ത പ്രതിഷേധ പരിപാടികളിലേക്ക് കടക്കുമെന്നും കോൺഗ്രസ മുന്നറിയിപ്പ് നൽകി.

ഏരിയ സെക്രട്ടറിയടക്കം ചേർന്ന് മധ്യവയസ്കനെ ആക്രമിച്ച കേസ്, 2 സിപിഎം പ്രവർത്തകർ അറസ്റ്റിൽ

കരിമണ്ണൂരിൽ (Karimannur) മധ്യവയസ്കന് സിപിഎം (CPM) ഏരിയ സെക്രട്ടറിയടക്കമുള്ളവരുടെ ക്രൂര മർദനമേറ്റ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ.   സിപിഎം പ്രവർത്തകരായ സോണി, അനന്തു എന്നിവരെയാണ് കരിമണ്ണൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കൂടുതൽ പേർ അറസ്റ്റിൽ ആവാൻ ഉണ്ടെന്നും പൊലീസ് അറിയിച്ചു.

ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ച് ഇയാളുടെ കൈയും കാലും ഒടിക്കുകയായിരുന്നു. കരിമണ്ണൂർ സ്വദേശി (Karimannur native) ജോസഫ് വെച്ചൂരിനെയാണ് (51) കരിമണ്ണൂർ ഏരിയ സെക്രട്ടറി പിപി സുമേഷിന്റെ നേതൃത്വത്തിൽ മർദിച്ചത്.  ഫേസ്ബുക്ക് പോസ്റ്റിന് കമന്റിട്ടെന്നാരോപിച്ചായിരുന്നു മർദനം.  ഗുരുതര പരുക്കുകളോടെ  ജോസഫ് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. 

ഫേസ്ബുക്ക് പോസ്റ്റിന് കമന്‍റ്; സിപിഎം ഏരിയ സെക്രട്ടറിയടക്കമുള്ളവര്‍ മധ്യവയസ്കന്‍റെ കൈയും കാലും അടിച്ചൊടിച്ചു

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസിലെ കോടതി ഉത്തരവ് ചോര്‍ന്നെന്ന ആരോപണം; അഭിഭാഷക അസോസിയേഷൻ പ്രസിഡന്‍റിനെ തള്ളി എക്സിക്യൂട്ടീവ് കമ്മിറ്റി
`വൈറൽ'ആയി കള്ളൻ; മോഷണമുതൽ പോറൽ പോലും ഏൽക്കാതെ തിരികെയേൽപ്പിച്ച് മോഷ്‌ടാവ്, സംഭവം കൊല്ലത്ത്