യാത്രാക്കൂലിയെ ചൊല്ലി തർക്കം; കൊല്ലത്ത് ഓട്ടോ ഡ്രൈവർക്ക് ക്രൂരമർദ്ദനം; കേസെടുത്ത് പൊലീസ്

Published : Nov 28, 2021, 12:37 PM ISTUpdated : Nov 28, 2021, 04:11 PM IST
യാത്രാക്കൂലിയെ ചൊല്ലി തർക്കം; കൊല്ലത്ത് ഓട്ടോ ഡ്രൈവർക്ക് ക്രൂരമർദ്ദനം; കേസെടുത്ത് പൊലീസ്

Synopsis

യാത്രക്കാരനായ ബേബിയാണ് മർദ്ദിച്ചത്. സംഭവം ചോദ്യം ചെയ്ത നാട്ടുകാർക്ക് നേരെ മറ്റൊരു യുവാവ് കത്തികാട്ടി ഭീഷണി മുഴക്കിയെന്നും പരാതിയുണ്ട്.

കൊല്ലം: കൊല്ലത്ത് യാത്രാക്കൂലിയെ ചൊല്ലിയുള്ള തർക്കത്തിൽ ( Fare Dispute) ഓട്ടോ ഡ്രൈവർക്ക് ക്രൂരമർദ്ദനം ( Auto Driver Attacked). കൊല്ലം ( Kollam ) അഞ്ചാലുംമൂട്ടിലാണ് സംഭവം. അഞ്ചാലുംമൂട് സ്വദേശി അനിൽ കുമാറിനാണ് (58) മർദ്ദനമേറ്റത്. യാത്രക്കാരനായ ബേബിയാണ് മർദ്ദിച്ചത്.

നടുറോഡിലിട്ട് അനിൽ കുമാറിനെ ബേബി ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. സംഭവം ചോദ്യം ചെയ്ത നാട്ടുകാർക്ക് നേരെ മറ്റൊരു യുവാവ് കത്തി കാട്ടി ഭീഷണി മുഴക്കിയെന്നും പരാതിയുണ്ട്. സംഭവത്തില്‍ തൃക്കരുവ സ്വദേശികളായ ബേബി, പ്രദീപ് എന്നിവർക്കെതിരെ അഞ്ചാലുംമൂട്ട് പൊലീസ് കേസെടുത്തു.

യാത്രാക്കൂലിയെ ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദ്ദത്തിലേക്ക് നയിച്ചത് എന്നാണ് വിവരം. സംഭവമുമായി ബന്ധപ്പെട്ട് ഇരുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും കേസ് അന്വേഷിച്ച് വരുകയാണെന്നും അഞ്ചാലുംമൂട്ട് പൊലീസ് അറിയിച്ചു.

Also Read: അതിക്രമങ്ങൾ പൊലീസിനെ വേഗത്തിൽ അറിയിക്കാൻ 'ടോക് ടു കേരള പൊലീസ്'

Also Read: കേരളത്തിൽ ഭാര്യമാരെ മർദ്ദിക്കുന്നതിനെ ന്യായീകരിക്കുന്ന പുരുഷൻമാരുടെ എണ്ണം കൂടി; സർവ്വേ

വീഡിയോ കാണാം:

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചിത്രപ്രിയ താക്കീത് ചെയ്തതോടെ പക, അലൻ വിളിച്ചത് പറഞ്ഞുതീർക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച്; പെട്ടെന്നുള്ള പ്രകോപനമല്ല, എല്ലാം ആസൂത്രിതമെന്ന് പൊലീസ്
അച്ഛനെ വെട്ടിക്കൊന്നത് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും തട്ടിയെടുക്കാൻ, അമ്മയുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മൊഴി രേഖപ്പെടുത്തി പൊലീസ്