മകളെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്ത പിതാവിന് കുത്തേറ്റു; പ്രതി ഒളിവില്‍
എറണാകുളം നെട്ടൂര്‍ സ്വദേശിക്കാണ് കുത്തേറ്റത്. ഗുരുതരമായി പരുക്കേറ്റ റഫീഖിനെ നാട്ടുകാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൊച്ചി: പ്രായപൂർത്തിയാകാത്ത മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത അച്ഛനെ (Father ) യുവാവ് കുത്തി പരിക്കേൽപ്പിച്ചു. എറണാകുളം നെട്ടൂര്‍ സ്വദേശിക്കാണ് കുത്തേറ്റത് (stabbed ). ഗുരുതരമായി പരുക്കേറ്റ റഫീഖിനെ നാട്ടുകാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒളിവിൽ പോയ പ്രതിക്കായി പൊലീസ് തെരച്ചിൽ തുടങ്ങി.
നെട്ടൂര്‍ ഐ എന്‍ ടി യു സി ജംഗ്ഷനിലാണ് സംഭവം. ഇർഷാദ് എന്ന യുവാവാണ് റഫീഖിനെ കുത്തി പരിക്കേല്‍പ്പിച്ചത്. റപെൺമക്കളെ ശല്യം ചെയ്തതിനെ തുടർന്ന് പ്രദേശവാസിയായ ഇർഷാദിനെ പലതവണ റഫീഖ് താക്കീത് ചെയ്തിരുന്നു. വൈകീട്ട് വിവാഹസത്കാരത്തിനിടെ സംഘം ചേർന്ന് എത്തിയ ഇർഷാദുമായി പെൺകുട്ടികളുടെ അച്ഛൻ വാക്ക് തർക്കമായി. തുടർന്നാണ് ഇദ്ദേഹത്തിന്‍റെ തലയിലും ശരീരത്തിലും ഇർഷാദ് കുത്തി പരിക്കേൽപ്പിച്ചത്. സാരമായി പരിക്കേറ്റ റഫീഖ് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിന് പിന്നാലെ പ്രതിയായ യുവാവും സുഹൃത്തുക്കളും ഒളിവില്‍ പോയെന്നാണ് പൊലീസ് നല്‍കുന്ന വിവരം. സംഭവത്തില്‍ കേസെടുത്ത പനങ്ങാട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Also Read: അതിക്രമങ്ങൾ പൊലീസിനെ വേഗത്തിൽ അറിയിക്കാൻ 'ടോക് ടു കേരള പൊലീസ്'