നെടുമ്പാശ്ശേരിയിലെ ടാക്സി കൗണ്ടര്‍ ജീവനക്കാരിക്കും ഓട്ടോ ഡ്രൈവർക്കും കൊവിഡ്, ആലുവ മാര്‍ക്കറ്റും അടച്ചു

By Web TeamFirst Published Jul 5, 2020, 9:59 AM IST
Highlights

ഓട്ടോ ഡ്രൈവർ ചികിത്സയ്ക്ക് വേണ്ടിയെത്തിയ ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ രണ്ട് ഡോക്ടർമാരും ഏതാനും നഴ്സുമാരും നിരീക്ഷണത്തിലാണുള്ളത്

കൊച്ചി: ഓട്ടോ ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ആലുവ മാർക്കറ്റ്‌ അടച്ചു. മെട്രോ സ്റ്റേഷൻ ഭാഗം മുതൽ പുളിഞ്ചോട് വരെ സീൽ ചെയ്തു. ഈ ഭാഗത്തേക്ക് ജനങ്ങള്‍ക്ക് പ്രവേശനം വിലക്കി. ഓട്ടോ ഡ്രൈവർ ചികിത്സയ്ക്ക് വേണ്ടിയെത്തിയ ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ രണ്ട് ഡോക്ടർമാരും ഏതാനും നഴ്സുമാരും നിരീക്ഷണത്തിലാണുള്ളത്.

അതേ സമയം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പ്രീ പെയ്ഡ് ടാക്സി കൗണ്ടറിലെ ജീവനക്കാരിക്കും കൊവിഡ് സ്ഥിരീകരിച്ചു. പൊയ്ക്കാട്ടുശ്ശേരി സ്വദേശിയായ ഇവരുടെ കുടുംബത്തെ ക്വാറന്റനിൽ ആക്കി. ഇവരുമായി സമ്പര്‍ക്കത്തിലായവരെ കണ്ടെത്താൻ ശ്രമിക്കുന്നു. 

വര്‍ക്കലയില്‍ ക്വാറന്‍റൈന്‍ സെല്ലിന്‍റെ വെന്‍റിലേറ്റര്‍ തകര്‍ത്ത് പ്രതികള്‍ ചാടിപ്പോയി

കൊച്ചിയില്‍ നിയന്ത്രിത മേഖലകളിലെ റോഡുകള്‍ പൊലീസ് അടച്ചു. അഞ്ച് ഡിവിഷനുകളില്‍ എക്സിറ്റ്, എന്‍ട്രി പോയിന്‍റുകള്‍ ഒന്നുമാത്രമാക്കി. നഗരപരിധിയിൽ ഉറവിടമറിയാത്ത കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചതോടെയാണ് ജില്ലാഭരണകൂടം കര്‍ശന നടപടിയിലേക്ക് കടന്നത്. എറണാകുളം ജില്ലയിൽ ഇന്നലെ 13 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ ആറ് പേർക്ക് എങ്ങനെ രോഗം വന്നുവെന്ന് വ്യക്തമല്ല. പറവൂരിലെ സെമിനാരി വിദ്യാർത്ഥി , വെണ്ണല സ്വദേശിയായ ആക്രിക്കച്ചവടക്കാരൻ , പാലാരിവട്ടത്തുള്ള എൽഐസി ജീവനക്കാരൻ, തൃക്കാക്കര സ്വദേശിയായ വീട്ടമ്മ, കടവന്ത്ര സ്വദേശി നേവി ഉദ്യോഗസ്ഥ , ആലുവ സ്വദേശിയായ ഓട്ടോ ഡ്രൈവർ എന്നിവരുടെ രോഗ ഉറവിടമാണ് കണ്ടെത്താനാകാത്തത്.

 

 

 

click me!