തിരുവനന്തപുരം: വർക്കലയിൽ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്‍റൈന്‍ സെല്ലിൽ പാർപ്പിച്ചിരുന്ന പ്രതികൾ ചാടിപ്പോയി. ചിതറ സ്വദേശി മുഹമ്മദ് ഷാൻ, നെയ്യാറ്റിൻകര സ്വദേശി അനീഷ് എന്നിവരാണ് ചാടിപ്പോയത്.  

ഇവരെ പാർപ്പിച്ചിരുന്ന റൂമിന്‍റെ വെൻറിലേറ്റർ തകർത്ത് അതു വഴി ചാടി രക്ഷപെടുകയായിരുന്നു. ചാടിപ്പോയ പ്രതികള്‍ക്കായി തിരച്ചിൽ ആരംഭിച്ചതായി വർക്കല പോലീസ് അറിയിച്ചു.